പ്രണവ് മോഹന്‍ലാല്‍ ആരാധകരെ.... ഈ അപ്‌ഡേറ്റ് നിങ്ങള്‍ക്കാണ്,'വര്‍ഷങ്ങള്‍ക്കു ശേഷം' റിലീസിന് ഇനി അധികം കാത്തിരിക്കേണ്ടി വരില്ല !

കെ ആര്‍ അനൂപ്
ബുധന്‍, 24 ജനുവരി 2024 (11:01 IST)
varshangalkku shesham
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'വര്‍ഷങ്ങള്‍ക്കു ശേഷം' റിലീസ് ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. പ്രണവ് മോഹന്‍ലാല്‍ ആരാധകരും ആവേശത്തിലാണ്. ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൃദയത്തിനുശേഷം മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം നിര്‍മ്മിച്ച സിനിമയുടെ പ്രധാന അപ്‌ഡേറ്റ് പുറത്തുവന്നു.
 
സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയായി. വലിയ ക്യാന്‍വാസില്‍ ഒരുക്കിയിരിക്കുന്ന ചിത്രം റംസാന്‍ - വിഷു റിലീസായി ഏപ്രില്‍ മാസം പ്രദര്‍ശനത്തിന് എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.
 
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'വര്‍ഷങ്ങള്‍ക്ക് ശേഷം'ചിത്രീകരണം 40 ദിവസം കൊണ്ടാണ് പൂര്‍ത്തിയായത്. 
സിനിമയില്‍ നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ശ്രീനിവാസന്റെയും മോഹന്‍ലാലിന്റേയും പഴയകാല ജീവിതമാണ് സിനിമ പറയുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ധ്യാനിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തുവന്നിരുന്നു.
 
വലിയ പ്രതീക്ഷകളോടെയാണ് വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയെ പ്രണവ് മോഹന്‍ലാല്‍ ആരാധകര്‍ നോക്കി കാണുന്നത്. ഹൃദയം പോലെ 100 കോടി ക്ലബ്ബില്‍ ഈ ചിത്രവും എത്തുമെന്നാണ് അവരുടെ പ്രതീക്ഷ. പ്രണവിന്റെ ഇപ്പോഴുള്ള ലുക്ക് കാണുമ്പോള്‍ മോഹന്‍ലാലിന്റെ പഴയ വിന്റേജ് രൂപം പോലെ ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
 
പ്രണവിന്റെ പിറന്നാള്‍ ദിനത്തില്‍ ആയിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രം പ്രഖ്യാപിച്ചത്.
 ഹൃദയം നിര്‍മിച്ച മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മിക്കുന്നത്. അതിഥി വേഷത്തില്‍ ആകും നിവിന്‍ പോളി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
 ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീതാ പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ഫോടനത്തിന് പിന്നിൽ താലിബാൻ, വേണമെങ്കിൽ ഇന്ത്യയ്ക്കും താലിബാനുമെതിരെ യുദ്ധത്തിനും തയ്യാറെന്ന് പാകിസ്ഥാൻ

'ഞങ്ങള്‍ കൊണ്ട അടിയും സീറ്റിന്റെ എണ്ണവും നോക്ക്'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി യൂത്ത് കോണ്‍ഗ്രസ്

ഒരേ യാത്രയ്ക്ക് രണ്ട് നിരക്കുകള്‍: യാത്രക്കാരെ 'സൂപ്പര്‍ സ്‌കാമിംഗ്' ചെയ്യുന്ന കെഎസ്ആര്‍ടിസി

Delhi Blasts: ഡിസംബർ ആറിന് ഇന്ത്യയിൽ 6 സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടു, വെളിപ്പെടുത്തൽ

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

അടുത്ത ലേഖനം
Show comments