Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഭാര്യക്ക് പ്രസവവേദന ആണെന്ന് പറഞ്ഞ് പോയ സായ് കുമാര്‍ ബാറില്‍ ഇരുന്ന് കള്ള് കുടിക്കുന്നു'; സിനിമ സെറ്റിലെ ദുരനുഭവത്തെ കുറിച്ച് സംവിധായകന്‍

'ഭാര്യക്ക് പ്രസവവേദന ആണെന്ന് പറഞ്ഞ് പോയ സായ് കുമാര്‍ ബാറില്‍ ഇരുന്ന് കള്ള് കുടിക്കുന്നു'; സിനിമ സെറ്റിലെ ദുരനുഭവത്തെ കുറിച്ച് സംവിധായകന്‍
, വ്യാഴം, 21 ഏപ്രില്‍ 2022 (10:43 IST)
1991 ല്‍ റിലീസ് ചെയ്ത മലയാള സിനിമയാണ് അപൂര്‍വ്വം ചിലര്‍. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കല അടൂര്‍ (കലാധരന്‍) ആണ് ചിത്രം സംവിധാനം ചെയ്തത്. ജഗതി, ഇന്നസെന്റ്, സായ്കുമാര്‍, മാള അരവിന്ദന്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അഭിനയിച്ചു. ഇത്രയേറെ താരങ്ങളെ ഒന്നിച്ച് കൊണ്ടുപോകാന്‍ താന്‍ ഏറെ കഷ്ടപ്പെട്ടിട്ടുണ്ടെന്ന് പഴയൊരു അഭിമുഖത്തില്‍ സംവിധായകന്‍ കലാധരന്‍ പറഞ്ഞിട്ടുണ്ട്. 
 
കോംബിനേഷന്‍ സീനുകള്‍ എടുക്കുമ്പോള്‍ എല്ലാവരേയും ഒരുമിച്ച് കിട്ടാന്‍ ഏറെ പ്രായപ്പെട്ടിരുന്നു. ചിലര്‍ ഷൂട്ടിങ്ങിനിടെ വീട്ടില്‍ പോകും. പിന്നീട് വിളിച്ചു നോക്കുമ്പോള്‍ ഇപ്പോള്‍ വരാന്‍ പറ്റില്ല എന്നൊക്കെ പറയാറുണ്ടെന്നും എല്ലാവരേയും ഒരുമിച്ച് എത്തിക്കാന്‍ കുറേ പാടുപെട്ടിട്ടുണ്ടെന്നും കലാധരന്‍ പറഞ്ഞു. അന്ന് സെറ്റിലുണ്ടായ ഒരു ദുരനുഭവവും താരം തുറന്നുപറഞ്ഞു. 
 
ഒരു ദിവസം ഷൂട്ട് നടക്കുന്നതിനിടെ സായ് കുമാര്‍ പറഞ്ഞു; ഭാര്യ ഗര്‍ഭിണിയാണ്, ബ്ലീഡിങ് ഉണ്ട്, അത്യാവശ്യമായി വീട്ടില്‍ പോകണമെന്ന് പറഞ്ഞു. രാവിലെ ഒരു ഒന്‍പത് മണിക്കാണ് സായ്കുമാര്‍ ഇത് പറയുന്നത്. അന്ന് ഉച്ചവരെ നില്‍ക്കുകയാണെങ്കില്‍ സായ് കുമാറിന്റെ ഭാഗം തീരുമായിരുന്നു. പിന്നെ ഇത്രയും ക്രിട്ടിക്കല്‍ സ്റ്റേജ് അല്ലേ, സായ്കുമാറിനോട് പോയ്‌ക്കോളാന്‍ പറഞ്ഞു. പിന്നെ ഷൂട്ടിങ് ഇല്ല. അതൊക്കെ കഴിഞ്ഞ് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരിച്ച് ഹോട്ടലിലേക്ക് പോയപ്പോള്‍ ഞാന്‍ കാണുന്നത് ബാറിലിരുന്ന് സായ് കുമാര്‍ മദ്യപിക്കുകയായിരുന്നു. തനിക്ക് അത് വലിയ വേദനയായെന്നും കലാധരന്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിന്ദു പണിക്കര്‍-സായ് കുമാര്‍ ബന്ധം ഏറെ വിവാദങ്ങളില്‍ ഇടംപിടിച്ചു; അന്ന് ബിന്ദുവിനെതിരെ സായ് കുമാറിന്റെ ആദ്യ ഭാര്യ രംഗത്തെത്തി