Webdunia - Bharat's app for daily news and videos

Install App

'ഞങ്ങള്‍ അവാര്‍ഡ് മേറ്റ്‌സ്,അപൂര്‍വ്വമായ പൊരുത്തം, സുരേഷ് ഗോപിയെക്കുറിച്ച് ബാലചന്ദ്രമേനോന്‍

കെ ആര്‍ അനൂപ്
ബുധന്‍, 5 ജൂണ്‍ 2024 (09:26 IST)
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ വമ്പന്‍ വിജയം സ്വന്തമാക്കിയ സുരേഷ് ഗോപിക്ക് ആശംസ പ്രളയം. ഇപ്പോഴിതാ സംവിധായകനും നടനുമായ ബാലചന്ദ്രമേനോനും സുരേഷ് ഗോപിക്ക് അഭിനന്ദനം അറിയിച്ചു. രണ്ടുതവണ  ശ്രമിച്ചു വിജയിക്കാതിരുന്നപ്പോള്‍ അദ്ദേഹം നിരാശനായി പിന്മാറിയില്ല. കഠിനമായ പരിശ്രമത്തിലൂടെ മൂന്നാമതും കളത്തിലിറങ്ങി സുരേഷ് ആ ആഗ്രഹം പൂര്‍ത്തീകരിച്ചു എന്നാണ് ബാലചന്ദ്രമേനോന്‍ എഴുതിയത്.
 
ബാലചന്ദ്രമേനോന്റെ വാക്കുകളിലേക്ക് 
 
ഇത് ഞാന്‍ എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ നടന്‍ സുരേഷ് ഗോപിക്ക് വേണ്ടി തയ്യാറാക്കിയ ഒരു അഭിനന്ദന സന്ദേശമാണ്.. കാരണം നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളു. ഇപ്പോള്‍ കഴിഞ്ഞ ഇലക്ഷനില്‍ അദ്ദേഹം കൈവരിച്ച വിജയം തന്നെ. ആ വിജയം എങ്ങിനെയോ അദ്ദേഹത്തിന് കരഗതമായതല്ല. രണ്ടു തവണ ശ്രമിച്ചു വിജയിക്കാതിരുന്നപ്പോള്‍ അദ്ദേഹം നിരാശനായി പിന്മാറിയില്ല. കഠിനമായ പരിശ്രമത്തിലൂടെ മൂന്നാമതും കളത്തിലിറങ്ങി സുരേഷ് ആ ആഗ്രഹം പൂര്‍ത്തീകരിച്ചു. ബി. ജെ.പിയെ പ്രതിനിധീകരിച്ചു കേരള സംസ്ഥാനത്തിന്റെ സാന്നിധ്യം ലോക്‌സഭയില്‍ ആദ്യമായി അറിയിക്കാന്‍ കഴിഞ്ഞ മലയാളിയായ ജനപ്രതിനിധിയാകാനുള്ള ഭാഗ്യവും സുരേഷിന് സ്വന്തം ! അതിനു തന്നെയാണ് ഈ അഭിനന്ദനവചനങ്ങളും..അധികം പടങ്ങളില്‍ ഒന്നും ഞങ്ങള്‍ സഹകരിച്ചിട്ടില്ല.. എന്നാല്‍ വിചിത്രമായ ഒരു പൊരുത്തം ഞങ്ങള്‍ക്കിടയില്‍ ഉണ്ട്. Classmates, Roommates ,Collegemates എന്നൊക്കെ പറയുന്നത് പോലെ ഞങ്ങളെ വേണമെങ്കില്‍ 'Award 'mates എന്ന് വിളിക്കാം. നല്ല നടനുള്ള ദേശീയ പുരസ്‌ക്കാരം 'സമാന്തരങ്ങള്‍' എന്ന ചിത്രത്തിന് വേണ്ടി ഞാന്‍ വാങ്ങിയപ്പോള്‍ 'കളിയാട്ടം' എന്ന ചിത്രത്തിലൂടെ സുരേഷ്ഗോപിയും ആ അവാര്‍ഡ് പങ്കിടാന്‍ ഉണ്ടായിരുന്നു. അതൊരു അപൂര്‍വ്വമായ പൊരുത്തം തന്നെയാണല്ലോ..എന്തായാലും Member of Paliament എന്ന ഈ പുതിയ ഉത്തരവാദിത്തം അങ്ങേയറ്റം കൃത്യതയോടെ നിര്‍വഹിക്കാനുള്ള ശേഷിയും ആരോഗ്യവും സുരേഷിനുണ്ടാകട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.. പ്രാര്‍ത്ഥിക്കുന്നു. കുടുംബാംഗങ്ങളോടും എന്റെ പ്രത്യേകമായ സ്‌നേഹാന്വേഷണങ്ങള്‍!. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കരുവന്നൂര്‍ ബാങ്കിലെ പാര്‍ട്ടി സംവിധാനങ്ങളെക്കുറിച്ച് തനിക്ക് അറിയില്ല: ഇഡിക്ക് നല്‍കിയ മൊഴിയില്‍ കെ രാധാകൃഷ്ണന്‍ എംപി

ഗുരുവായൂരപ്പന് വഴിപാടായി സ്വര്‍ണകിരീടം സമര്‍പ്പിച്ച് തമിഴ്‌നാട് സ്വദേശി; കിരീടത്തിന് 36 പവന്റെ തൂക്കം

സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും കുതിക്കുന്നു; തുടര്‍ച്ചയായ നാലുദിവസം കൊണ്ട് കുറഞ്ഞത് 2680 രൂപ

അമേരിക്കയുടെ തീരുവ യുദ്ധം: ചൂഷണത്തിനെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ചൈന

അടുത്ത ലേഖനം
Show comments