Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ചെറിയ സങ്കടമൊക്കെ ഉണ്ടെങ്കിലും അവള്‍ ഹാപ്പിയാ'; തിരികെ സ്‌കൂളിലേക്ക്, മകള്‍ക്ക് ആശംസകള്‍ നേര്‍ന്ന് നടി മുക്ത ജോര്‍ജ്ജ്

'Even if there is a little sadness

കെ ആര്‍ അനൂപ്

, തിങ്കള്‍, 3 ജൂണ്‍ 2024 (09:16 IST)
'ചെറിയ സങ്കടം ഉണ്ടെങ്കിലും അത് കാര്യമില്ല പഠിക്കാനല്ലേ..', വേനല്‍ അവധി കഴിഞ്ഞ് സ്‌കൂളില്‍ പോകുന്ന ഓരോ കുട്ടികളുടെയും മനസ്സില്‍ അവര്‍ തന്നെ പറയുന്ന കാര്യമായിരിക്കും ഇത്. കളിയും ചിരിയും ആഘോഷവുമായി രണ്ടുമാസം ഓടിപ്പോയത് എത്ര വേഗമാണ്. വൈകുന്നേരങ്ങളിലെ 'പഠിക്കുന്നില്ല' എന്ന അമ്മയുടെ ചോദ്യം അവസാനിച്ചിട്ട് ഏതാണ്ട് 60 ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ജൂണ്‍ മാസം പിറന്നതോടെ പഴയ പതിവ് അമ്മയ്ക്ക് തുടക്കമിടാം. എല്ലാം മനസ്സില്‍ ഓര്‍ത്തുകൊണ്ട് തിരികെ സ്‌കൂള്‍ മുറ്റത്തില്‍ എത്തിയിരിക്കുകയാണ് നടി മുക്തയുടെ മകള്‍ കണ്മണി എന്ന കിയാര.

പത്മകുമാര്‍ സംവിധാനം ചെയ്ത പത്താംവളവ് എന്ന ചിത്രത്തിലൂടെ കണ്‍മണികുട്ടി അഭിനയത്തിന് ലോകത്തേക്ക് ചുവട് വെച്ചിരുന്നു.ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്തയില്‍ അനിഖയുടെ കുട്ടിക്കാലം ചെയ്തത് നടി മുക്തയുടെ മകള്‍ കണ്മണി കിയാരയാണ്..
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Muktha (@actressmuktha)

എട്ടു വയസ്സുണ്ട് കണ്മണിക്ക്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Muktha (@actressmuktha)

2005ല്‍ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത സിനിമയിലെത്തിയത്. അതിനുശേഷം തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും നടി അഭിനയിച്ചു. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ മുക്തയുടെ ലിസമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
2007ല്‍ പുറത്തിറങ്ങിയ വിശാല്‍ ചിത്രം താമിരഭരണിയിലെ കോളേജ് വിദ്യാര്‍ഥിനിയായ ഭാനുമതിയെ ഇന്നുമോര്‍ക്കുന്നുവെന്ന് മുക്ത പറഞ്ഞിരുന്നു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സുന്ദരിയായ അമ്മയ്ക്ക് ജന്മദിനാശംസകള്‍'; സുചിത്ര മോഹന്‍ലാലിന് ഇന്ന് പിറന്നാള്‍, പതിവ് തെറ്റിക്കാതെ വിസ്മയ