Webdunia - Bharat's app for daily news and videos

Install App

മാനസികമായി ഞങ്ങള്‍ തളരുകയാണ്..ജാനകി ജാനെയുടെ ഷോ ടൈം മാറ്റി, തുറന്ന കത്തുമായി സംവിധായകന്‍ അനീഷ് ഉപാസന

കെ ആര്‍ അനൂപ്
വ്യാഴം, 18 മെയ് 2023 (09:06 IST)
2018 ഒഴുകെ മറ്റ് സിനിമകളുടെ പ്രദര്‍ശന സമയം തിയേറ്ററുകള്‍ മാറ്റിയതില്‍ വിഷമം ഉണ്ടാകുന്നുവെന്ന് സംവിധായകന്‍ അനീഷ് ഉപാസന.തന്റെ ചിത്രമായ 'ജാനകി ജാനെ' ഉള്‍പ്പെടെയുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരിടം തരാനാണ് പറയുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ എഴുതിയ തുറന്ന കത്തില്‍ പറയുന്നു.
 
അനീഷ് ഉപാസനയുടെ വാക്കുകളിലേക്ക്
 
അന്റോജോസെഫിനും ജൂഡ് ആന്റണിക്കും വേണു കുന്നപ്പള്ളിക്കും തീയറ്റര്‍ ഉടമകള്‍ക്കുമായി 
ഒരു തുറന്ന കത്ത് 
 
ഞാന്‍ സംവിധാനം ചെയ്ത ജാനകി ജാനേയും കൂടെ സുധി മാഡിസ്സന്‍ സംവിധാനം ചെയ്ത നെയ്മര്‍ എന്ന സിനിമയും ഷഹദ് സംവിധാനം ചെയ്ത അനുരാഗവും തീയറ്ററുകളില്‍ റിലീസായ വിവരം അറിഞ്ഞ് കാണുമല്ലോ..
 
2018 ഏത് സമയത്ത് കൊണ്ടുപോയി ഇട്ടാലും മലയാളികള്‍ ഇടിച്ച് കയറിവരും എന്നുള്ളത് എന്നെപോലെ തന്നെ നിങ്ങള്‍ക്കുമറിയാം.
 
ജാനകി ജാനെയുടെ ഷോ ടൈം പലയിടങ്ങളില്‍ നിന്ന് മാറ്റുകയും ശേഷം ഉച്ചയ്ക്ക് 1.30 പോലുള്ള സമയങ്ങളില്‍ ഒന്നില്‍ കൂടുതല്‍ ഷോസ് തരുകയും( working days) ചെയ്യുന്ന തീയറ്ററുകാരുടെ രീതികള്‍ വളരെ വിഷമം ഉണ്ടാക്കുന്നതാണ്..
 
എല്ലാവര്‍ക്കും 2018 എടുക്കാന്‍ പറ്റില്ല..തീയറ്ററുകള്‍ ഉണര്‍ന്നത് 2018 വന്നത് കൊണ്ട് തന്നെയാണ്. .സംശയമില്ല..
അത് കൊണ്ട് നമ്മുടെ സിനിമയുടെ ഷോ ടൈം ദിനം പ്രതി ചേഞ്ച് ചെയ്യുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല..
ഉച്ചയ്യ്ക്ക് ഒന്നരയ്ക്കായാലും പുലര്‍ച്ചെ 5.30ക്ക് ആയാലും നട്ടപാതിരാ 12 മണിക്കായാലും 2018 ഓടും..പക്ഷേ ജാനകി ജാനേ പോലുള്ള കൊച്ചു കുടുംബ ചിത്രങ്ങള്‍ തീയറ്ററില്‍ നിറയണമെങ്കില്‍ 1st ഷോയും 2nd ഷോയും വേണം..ദയവ് ചെയ്ത് സഹകരിക്കണം..
 
2018 സിനിമ എടുത്ത് മാറ്റാനല്ല പറയുന്നത്..
ഞങ്ങള്‍ക്ക് കൂടി സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഒരിടം തരാനാണ്..
പലവാതിലുകളില്‍ മുട്ടിയിട്ടും സാധ്യമല്ലാത്തത് കൊണ്ട് മാത്രമാണ് ഈ തുറന്ന് കത്തെഴുതുന്നത്..
 
പ്രേക്ഷക അഭിപ്രായമുള്ള സിനിമയായിട്ട് പോലും പ്രദര്‍ശന സമയം തോന്നിയത് പോലെയാക്കുമ്പോള്‍ മാനസികമായി ഞങ്ങള്‍ തളരുകയാണ്..
 
ഇത് നിങ്ങളെപ്പോലുള്ളവരെക്കൊണ്ട് മാത്രം സാധിക്കുന്നകാര്യമാണ്
മലയാള സിനിമയെ ഉയരങ്ങളിലേക്കെത്തിച്ച നിങ്ങളെക്കൊണ്ട് മാത്രം..
 
ജാനകി ജാനേയും സിനിമ തന്നെയാണ് ...
ഇനി വരാന്‍ പോകുന്നതും കൊച്ച് സിനിമകളാണ് 
2018 ഉം സിനിമയാണ് 
 
എല്ലാം ഒന്നാണ് 
മലയാള സിനിമ. .!
മലയാളികളുടെ സിനിമ..!
 
ആരും 2018 ഓളം എത്തില്ലായിരിക്കും..
എന്നാലും ഞങ്ങള്‍ക്കൊപ്പവും ഒന്ന് നിന്ന് കൂടെ...
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നവീന്‍ ബാബു കൈക്കൂലി വാങ്ങി; ജാമ്യാപേക്ഷയില്‍ ദിവ്യയുടെ അഭിഭാഷകന്‍

മന്നാര്‍ കടലിടുക്കിനും ശ്രീലങ്കക്കും മുകളിലായി ചക്രവാത ചുഴി; വരും മണിക്കൂറില്‍ ഈ ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത

അറസ്റ്റിലായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ ഇന്ന് തലശ്ശേരി കോടതി വാദം കേള്‍ക്കും

Iran Israel Conflct: ഇറാഖിൽ തമ്പടിച്ച് ഇറാൻ സൈന്യം, പശ്ചിമേഷ്യയെ ആശങ്കയുടെ കാർമേഖം മൂടുന്നു

ആശയം മാറ്റിവെച്ച് പുതിയ ചിന്തയുമായി വരു, സന്ദീപ് വാര്യരെ സ്വീകരിക്കാമെന്ന് സിപിഐ

അടുത്ത ലേഖനം
Show comments