അന്നേ ഉള്ളതാണ് പ്രണവിന് ഈ ഓട്ടവും ചാട്ടവും: ബാലചന്ദ്ര മേനോൻ

ഞാനും ശിവാജി ഗണേശനും പ്രണവിന്റെ ഓട്ടവും ചാട്ടവും കണ്ടിരുന്നു: ബാലചന്ദ്ര മേനോൻ

Webdunia
ബുധന്‍, 31 ജനുവരി 2018 (12:15 IST)
പ്രണവ് മോഹൻലാലിന്റെ അഭിനയത്തേയും അദ്ദേഹത്തിന്റെ ആദ്യ നായക ചിത്രം ആദിയേയും അഭിനന്ദിച്ച് സിനിമാ ലോകത്ത് നിന്നും നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോൾ ആദിയെ കുറിച്ചും പ്രണവിനെ കുറിച്ചും സംവിധായകൻ ബാലചന്ദ്ര മേനോൻ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്.
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: 
 
പ്രണവ് മോഹൻലാലിന്റെയും അദ്ദേഹത്തിന്റെ ചിത്രം ആദിയെയും പ്രശംസിച്ച് സിനിമാലോകത്തെ നിരവധി ആളുകൾ രംഗത്തെത്തി. പ്രണവിന്റെ അഭിനയത്തെക്കുറിച്ച് വാചാലരാവുകയാണ് ആരാധകരും സിനിമാപ്രവര്‍ത്തകരും. സംവിധായകൻ ബാലചന്ദ്രമേനോൻ പ്രണവിനെക്കുറിച്ച് എഴുതിയ കുറിപ്പ് ആണ് സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നത്. മനോഹരമായ ഫോട്ടോ പങ്കുവച്ചായിരുന്നു അദ്ദേഹം പ്രണവിനെ പ്രശംസിച്ചത്.
 
ബാലചന്ദ്രമേനോന്റെ കുറിപ്പ് വായിക്കാം–
 
ഈ ഫോട്ടോക്ക് ഈ നിമിഷം വാർത്താ പ്രാധാന്യം വന്നിരിക്കുന്നു. നടികർ തിലകം ശിവാജി ഗണേശനെ നായകനാക്കി തമിഴിലിൽ "തായ്‌ക്കു ഒരു താലാട്ട്" എന്ന ഒരു ചിത്രം ഞാൻ സംവിധാനം ചെയ്തിട്ടുള്ളത് എത്രപേർക്ക് അറിയാം എന്ന് എനിക്ക് അറിഞ്ഞുകൂട.
 
ഒരു "പൈങ്കിളി കഥയുടെ" തമിഴ് രൂപാന്തരമായ ഈ ചിത്രത്തിന്റെ ഷൂട്ടിങ് വേളയിലാണ് ഞാൻ ശിവാജി ഗണേശനുമായി അടുപ്പത്തിലാകുന്നത്‌. ആ അടുപ്പം കൊണ്ടാകണം അദ്ദേഹം തിരുവന്തപുരത്തു വന്നപ്പോൾ പൂജപ്പുരയിലുള്ള ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ ഗസ്റ്റ് ഹൗസിലിലേക്കു എന്നെ ക്ഷണിച്ചത്.
 
ഞാൻ അവിടെ ചെല്ലുമ്പോൾ സാക്ഷാൽ ശിവാജി ഗണേശൻ ചമ്രം പടിഞ്ഞു ബെഡിൽ. ആ മുറിയിൽ അദ്ദേഹത്തെ കൂടാതെ ഒരു യുവതിയും രണ്ടു മക്കളും ഉണ്ടായിരുന്നു പിന്നീടാണ് ഞാൻ അറിഞ്ഞത് മോഹൻലാലിൻറെ ഭാര്യ ആയ സുചിത്രയും മക്കളായ പ്രണവും വിസ്മയയും ആണെന്ന്. 
 
വിസ്മയ അമ്മയുമൊത്തു സമയം ചിലവഴിച്ചപ്പോൾ ഞാനും ശിവാജി സാറും പ്രണവിന്റെ ചാട്ടവും ഓട്ടവും കരണംമറിയാലും കണ്ടു ആസ്വദിച്ചുകൊണ്ടിരുന്നു..
 
രസകരം എന്ന് പറയട്ടെ, ഇന്ന് ആ ഓട്ടത്തിലൂടെയും ചാട്ടത്തിലൂടെയും കരണമറിയലിലൂടെയും ആ കൊച്ചൻ മലയാളികളുടെ മനസ്സിൽ ചേക്കേറിയിരിക്കുന്നു...
 
അതെ...
 
പ്രണവ് മോഹൻലാലിന്റെ ആദ്യ ചിത്രമായ " ആദി " പ്രദർശന വിജയം കൈവരിച്ചു മുന്നേറുന്നതായി അറിയുന്നു ... അഭിനന്ദനങ്ങൾ! പ്രണവിനും മോഹൻലാലിനും ജിത്തു ജോസഫിനും...

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു

ശബരിമല ദര്‍ശനത്തിനെത്തിയ രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിന്റെ ടയര്‍ കോണ്‍ക്രീറ്റില്‍ താണു; പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഹെലിക്കോപ്റ്റര്‍ തള്ളി

കാബൂളില്‍ ഇന്ത്യന്‍ എംബസി ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍; താലിബാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നീക്കം

രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്തും; തന്ത്രി പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും

ഇന്ന് അതിതീവ്ര മഴ: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഏഴുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

അടുത്ത ലേഖനം
Show comments