Select Your Language

Notifications

webdunia
webdunia
webdunia
webdunia

ത്രില്ലറുകള്‍ സ്ഥിരമായി എടുത്ത് മടുത്തു, വരാനിരിക്കുന്ന സിനിമകളെക്കുറിച്ച് ജീത്തു ജോസഫ്

director jeethu joseph new films

കെ ആര്‍ അനൂപ്

, വെള്ളി, 6 ഒക്‌ടോബര്‍ 2023 (09:01 IST)
മോഹന്‍ലാലിനൊപ്പം നേര്, ബേസില്‍ ജോസഫിനൊപ്പം നുണക്കുഴി തുടങ്ങിയ സിനിമകളുടെ തിരക്കിലാണ് സംവിധായകന്‍ ജീത്തു ജോസഫ്.'നേര്' നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.നുണക്കുഴി ചിത്രീകരണം വൈകാതെ ആരംഭിക്കും.വരാനിരിക്കുന്ന രണ്ട് സിനിമകളെ കുറിച്ച് ഒരു യൂട്യൂബ് ചാനല്‍ വന്ന വീഡിയോയ്ക്ക് താഴെ സംവിധായകന്‍ കമന്റുമായി എത്തിയിരുന്നു.സസ്‌പെന്‍സ് ചിത്രങ്ങള്‍ എന്നതായിരുന്നു വീഡിയോയുടെ ഉള്ളടക്കം. എന്നാല്‍ അതിനെ തിരുത്തി കൊണ്ടാണ് ജിത്തു രംഗത്തെത്തിയിരിക്കുന്നത്.
 
പ്രിയപ്പെട്ട സഹോദരി അറിയുവാന്‍ 'നേരിലും' 'നുണക്കുഴി'യിലും ഒരു സസ്‌പെന്‍സും ഇല്ല. നേര് ഇമോഷണല്‍ ഡ്രാമയും നുണക്കുഴി ഒരു ഡാര്‍ക്ക് ഹ്യൂമര്‍ സിനിമയുമാണ്. ത്രില്ലറുകളും സസ്‌പെന്‍സുകളും സ്ഥിരമായി എടുത്ത് മനസ്സ് മടക്കുമ്പോള്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിന്റെ ഭാഗമായി മാറി ചിന്തിച്ചതാണ്. പ്രാര്‍ത്ഥിക്കണം, സഹകരിക്കണം. എന്ന് സദയം ജീത്തു ജോസഫ്.',-എന്നാണ് വീഡിയോയ്ക്ക് താഴെ സംവിധായകന്‍ എഴുതിയത്. 
 
നീര് ചിത്രീകരണം പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിച്ചു വരുകയാണ്. ലൂസിഫറിന് ശേഷം എംപുരാന്‍ ഒരുങ്ങുകയാണ്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി ജൂനിയര്‍ എന്‍ടിആറിനൊപ്പം,സലാറിന് ശേഷം പ്രശാന്ത് നീല്‍, പുത്തന്‍ വിവരങ്ങള്‍ പുറത്ത്