Webdunia - Bharat's app for daily news and videos

Install App

ജോജുവിന് പകരം ലാൽ, പക്ഷേ മ്ലേച്ഛമായ കഥാപാത്രമെന്ന് പറഞ്ഞ് ലാൽ നിരസിച്ചു! - ചോലയിലെ അറിയാക്കഥകൾ

‘ഇത്തരം മ്ലേച്ഛമായ കഥാപാത്രം ചെയ്യാനാണോ നിങ്ങൾ എന്നെ സമീപിച്ചത്‘ ?- ജോജുവിന് മുൻപ് കഥ പറഞ്ഞത് ലാലിന്റെ അടുത്ത്

Webdunia
വ്യാഴം, 7 മാര്‍ച്ച് 2019 (10:44 IST)
'ഒഴിവുദിവസത്തെ കളി'ക്കും 'എസ് ദുർഗ'ക്കും ശേഷം സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ചോല’. ജോജു ജോർജും നിമിഷ സജയനും ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹമായ ചിത്രം കൂടിയാണ് ചോല. സനൽകുമാര്‍ ശശീധരന് ജൂറിയുടെ പ്രത്യേക പരാമര്‍ശവും, ചോലയിലെ അഭിനയത്തെ കൂടി പരിഗണിച്ച് നിമിഷ വിജയനെ മികച്ച നടിയായും ജോജു ജോര്‍ജിനെ മികച്ച സ്വഭാവ നടനായും തെരഞ്ഞെടുത്തു. 
 
എന്നാൽ, ചോലയിലെ നായകനാകേണ്ടിയിരുന്നത് ജോജു അല്ലെന്നും നടൻ ലാൽ ആണെന്നും സംവിധായകൻ സനൽ കുമാർ ശശിധരൻ പറയുന്നു. ജോജുവിന്റെ കഥാപാത്രമായി ആദ്യം മനസിൽ കണ്ടത് ലാലിനെ ആയിരുന്നു. ഒരിക്കൽ സംവിധായകൻ ലാലിനെ സമീപിച്ച് കഥ പറഞ്ഞു. എന്നാൽ, അദ്ദേഹത്തിന്റെ മറുപടി ‘ഇത്തരം മ്ലേച്ഛമായ കഥാപാത്രം ചെയ്യാനാണോ നിങ്ങൾ എന്നെ സമീപിച്ചത്, നിങ്ങൾക്കിത് എന്നെ വെച്ച് എങ്ങനെ ആലോചിക്കാൻ സാധിച്ചു‘ എന്നായിരുന്നു. ഒടുവിൽ അത് ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞ് സംവിധായകനെ തിരിച്ചയക്കുകയായിരുന്നു ലാൽ. 
 
അഴിമുഖത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സനൽ കുമാർ ഇക്കാര്യം വെളിപ്പെടുത്തിയത്. വർഷങ്ങൾക്ക് മുൻപാണ് സംഭവമെന്നും അദ്ദേഹം പറയുന്നു. എന്നാൽ, ചിത്രത്തിന്റെ കഥ കേട്ടതും ചെയ്യാമെന്ന് ഏൽക്കുകയായിരുന്നു ജോജുവെന്ന് സംവിധായകൻ പറയുന്നു. ‘നിമിഷയും അതു പോലെയാണ്. ഇവരുടെയൊക്കെ സൗന്ദര്യം എന്നു പറയുന്നത് ഇവർ ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥമായ സ്വയം സമർപ്പണമാണ്.‘ - സംവിധായകൻ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയ 6 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍; കൈപ്പറ്റിയ തുക 18% പലിശയോടെ തിരിച്ചടയ്ക്കണം

അറസ്റ്റ് ചെയ്യാനെത്തിയ എസ്.ഐയെ കടിച്ച് പോക്‌സോ കേസ് പ്രതി

എംപോക്‌സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവരില്‍ രോഗലക്ഷണമുണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിക്കുക

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം: ഒന്നും രണ്ടും പ്രതികൾക്ക് തടവ് ശിക്ഷ

അടുത്ത ലേഖനം
Show comments