പ്രഭാസിന്റെ മുഖത്ത് ആഞ്ഞടിച്ച് ആരാധിക, ഞെട്ടിക്കുന്ന വീഡിയോ കാണാം!

ബുധന്‍, 6 മാര്‍ച്ച് 2019 (16:29 IST)
ബാഹുബലി എന്ന ഒറ്റ കഥാപാത്രത്തിലൂടെ ഇന്ത്യൻ സിനിമയിൽ താരരാജാവായി മാറിയ നടനാണ് പ്രഭാസ്. ആരാധകരുടെ ഉള്ളിൽ പ്രഭാസ് ഇപ്പോഴും ബാഹുബലിയായി തുടരുകയാണ്. ബാഹുബലിക്ക് ശേഷം ഇന്ത്യയിലെ തന്നെ മികച്ച താരമൂല്യമുള്ള നടനായി പ്രഭാസ് മാറി. തരത്തിന്റെ അടുത്തതായി പുറത്തിറങ്ങാനുള്ള സഹോ എന്ന സിനിമക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ.
 
സഹോയുടെ ടീസർ പുറത്തുവന്നതുമുതൽ ആരാധകർ അക്ഷമരാണ്. . സിനിമയുടെ ചിത്രീകരണത്തിനായി കഴിഞ്ഞ ദിവസം പ്രഭാസ് അമേരിക്കയിലെത്തിയിരുന്നു. ലോസ് ഏഞ്ചലസ് വിമനത്താവളത്തിൽ വച്ച് സൂപ്പർ താരത്തെ അപ്രദീക്ഷിതമായി കണ്ട ആരാധിക മതിമറന്ന് പ്രഭാസിന്റെ മുഖത്തടിക്കുന്ന ദൃശ്യം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.
 
വിമനത്താവളത്തിൽ പ്രഭാസിനെ കണ്ടതിന്റെ ആവേശത്തിൽ എന്തെല്ലാമാണ് ചെയ്യേണ്ടത് എന്ന് ആരാധിക മറന്നുപോയി. ഫോട്ടോ എടുക്കുന്നതിനായി അടുത്തെത്തിയ പെൺകുട്ടിയെ ചേർത്ത് നിർത്തി പ്രഭാസ് ഫോട്ടോക് പോസ് ചെയ്തു. സന്തോഷത്താൽ മതിമറന്ന പെൺകുട്ടി തുള്ളിച്ചാടിക്കൊണ്ട് പ്രഭാസിന്റെ മുഖത്ത് ചെറുതായൊന്ന് അടിക്കുകയും ചെയ്തു. അപ്പോഴേക്കും മറ്റൊരു ആരാധകൻ ഫോട്ടോ എടുക്കുന്നതിനായി പ്രഭാസിന്റെ അരികിലെത്തി. ആരാധികയുടെ സന്തോഷം കണ്ട് ചിരിച്ചൂകൊണ്ട് പ്രഭാസ് മുഖത്ത് തൊടുന്നത് ദൃശ്യത്തിൽ കാണാം.  
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

Her excitement

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സിമിചേച്ചിമാർ വെള്ളം പോലെയാണ്, ആവശ്യം വന്നാൽ പുഴയാവാനും വെള്ളച്ചാട്ടമാവാനും അവർക്ക് കഴിയും: വേറിട്ട കുറിപ്പ്