Webdunia - Bharat's app for daily news and videos

Install App

രജനികാന്തിനെ നേതാവെന്നു വിളിക്കുന്നവരെ കൊന്നുകളയണമെന്ന് സംവിധായകന്‍ സീമാന്‍

Webdunia
ശനി, 2 ഫെബ്രുവരി 2019 (08:15 IST)
നടൻ രജനികാന്തിനെ നേതാവെന്നു വിളിക്കുന്നവരെ കൊന്നുകളയുകയാണ് വേണ്ടതെന്ന് സംവിധായകനും നാം തമിഴർ കക്ഷി നേതാവുകൂടിയായ സീമാൻ.

കുറച്ചു സിനിമകളില്‍ അഭിനയിച്ചതുകൊണ്ടുമാത്രം നേതാവാകില്ല. ഇവരെ അഭിനേതാവ് എന്നു മാത്രം വിളിക്കണം. ജനങ്ങൾക്കുവേണ്ടി ത്യാഗം ചെയ്യുന്നവരാണ് നേതാക്കൾ. രജനിയെ നേതാവെന്നു വിളിക്കുന്നവരെ പറഞ്ഞു മനസിലാക്കാൻ സാധിക്കില്ല. അതിനാല്‍ കൊന്നുകളയുകയാണ് വേണ്ടതെന്നും സീമാന്‍ പറഞ്ഞു.

ഒരു താരം നേതാവാകുന്നത് തിയേറ്ററുകളില്‍ മാത്രമാണ്. ടെലിവിഷൻ പരിപാടികളില്‍ പോലും പലരും തലൈവർ  എന്നാണ് രജനിയെ വിശേഷിപ്പിക്കുന്നത്. അതെന്തുകൊണ്ടാണെന്നു മനസിലാകുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

രജനിയെ തലൈവര്‍ എന്നു വിളിക്കുന്നവര്‍ ആത്മഹത്യ ചെയ്യണം. രജനിയെ നേതാവെന്നു വിളിച്ചാൽ കാമരാജിനെപ്പോലെയുള്ളവരെ സാമൂഹികവിരുദ്ധരെന്ന് വിളിക്കുമോയെന്നും സീമാൻ ചോദിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ ട്രംപ് ഇടപെടുന്നു, സൗദിയിൽ ചർച്ച, പുടിനൊപ്പം നിൽക്കും!

കളിക്കുന്നതിനിടെ 15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി; നാലുവയസ്സുകാരന് ദാരുണാന്ത്യം

താരസംഘടനയില്‍ നിന്ന് പണം വാങ്ങിയിട്ടില്ല; നടന്‍ ജയന്‍ ചേര്‍ത്തലക്കെതിരെ മാനനഷ്ട കേസ് നല്‍കി നിര്‍മ്മാതാക്കളുടെ സംഘട

അമിതവണ്ണവുമായി ബന്ധപ്പെട്ട വിഷാദം മൂലം സഹോദരങ്ങള്‍ ആത്മഹത്യക്ക് ശ്രമിച്ചു, യുവതി മരിച്ചു

കേരളത്തില്‍ ആദ്യമായി കന്യാസ്ത്രീ സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു

അടുത്ത ലേഖനം
Show comments