കഴിഞ്ഞ ദിവസം റിലീസ് ചെയ്‌ത തലൈവർ പടം പേട്ടയും തല പടം വിശ്വാസവും തിയേറ്ററുകൾ കീഴടക്കി കുതിക്കുകയാണ്. ഇഞ്ചോടിഞ്ച് മത്സരത്തിൽ ആര് ജയിക്കും എന്നറിയാൻ തന്നെയായിരുന്നു ആരാധകരും കാത്തിരുന്നത്. രജ്അനിയെ തോൽപ്പിക്കാൻ അജിത്തിന് കഴിയില്ല എന്നായിരുന്നു തുടക്കം മുതലുള്ള റിപ്പോർട്ടുകൾ പറഞ്ഞത്.
എന്നാൽ ഇപ്പോൾ 'പേട്ട' 'വിശ്വാസ'ത്തിന് മുന്നിൽ പതറിപ്പോയിരിക്കുകയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. ട്രേഡ് അനലിസ്റ്റ് രമേഷ് ബാല പുറത്ത് വിട്ട ട്വീറ്റിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. 1992ൽ രജനികാന്ത് നായകനായെത്തിയ പാണ്ഡ്യന്‍ എന്ന ചിത്രത്തെ അന്ന് തോല്‍പ്പിച്ചത് കമല്‍ ഹാസന്റെ തേവര്‍ മകന്‍ എന്ന സിനിമയായിരുന്നു. 27 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു അത്തരമൊരു സംഭവമുണ്ടാവുന്നത്.
എന്നാൽ പിന്നീടിങ്ങോട്ട് രജനികാന്ത് സിനിമകള്‍ക്ക് തോല്‍വി എന്താണെന്ന് അറിയേണ്ടി വന്നിട്ടില്ല. പക്ഷേ ഇപ്പോൾ തലയുടെ പടത്തിന് മുന്നിൽ സ്‌റ്റൈൽ മന്നൻ ഒന്ന് പതറിപ്പോയിരിക്കുന്നു. ആദ്യദിനം തമിഴ്‌നാട്ടില്‍ നിന്നും വിശ്വാസം വാരിക്കൂട്ടിയത് 26.7 കോടി രൂപയായിരുന്നു. അതേസമയം ആദ്യദിനം പേട്ട 23 കോടിയായിരുന്നു തമിഴ്‌നാട് ബോക്‌സോഫീസില്‍ നിന്നും വാരിക്കൂട്ടിയത്.