Webdunia - Bharat's app for daily news and videos

Install App

സിദ്ദിഖിന്റെ ആരോഗ്യം മോശമായത് നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസ് ബാധിച്ചതിനെ തുടര്‍ന്ന്; തൊട്ടുപിന്നാലെ ന്യുമോണിയയും ഹൃദയാഘാതവും !

പുകവലി, മദ്യപാനം തുടങ്ങി ദുശീലങ്ങളൊന്നും ഇല്ലാത്ത സിദ്ദിഖ് സിനിമ മേഖലയില്‍ എല്ലാവര്‍ക്കും മാതൃകയാണ്

Webdunia
ബുധന്‍, 9 ഓഗസ്റ്റ് 2023 (09:28 IST)
മലയാളികളെ പൊട്ടിച്ചിരിപ്പിച്ച സംവിധായകന്‍ സിദ്ദിഖ് വിടവാങ്ങുന്നത് എല്ലാവരേയും കണ്ണീരിലാഴ്ത്തി കൊണ്ടാണ്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് സിദ്ദിഖിന്റെ മരണം. കഴിഞ്ഞ കുറേ നാളുകളായി അദ്ദേഹത്തിന്റെ ആരോഗ്യം മോശമായിരുന്നു. അതിനിടെയാണ് ഹൃദയാഘാതം സംഭവിക്കുന്നത്. 
 
കരള്‍ രോഗത്തെ തുടര്‍ന്നാണ് സിദ്ദിഖിന്റെ ആരോഗ്യം മോശമാകുന്നത്. നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസ് ആയിരുന്നു അദ്ദേഹത്തിന്. പുകവലി, മദ്യപാനം തുടങ്ങി ദുശീലങ്ങളൊന്നും ഇല്ലാത്ത സിദ്ദിഖ് സിനിമ മേഖലയില്‍ എല്ലാവര്‍ക്കും മാതൃകയാണ്. എന്നിട്ടും അദ്ദേഹത്തിനു കരള്‍ രോഗം ബാധിച്ചത് എല്ലാവരേയും ഞെട്ടിച്ചു. കരള്‍ രോഗത്തോടൊപ്പം ന്യുമോണിയയും സിദ്ദിഖിനെ പിടികൂടിയിരുന്നു. കരള്‍ രോഗത്തിനും ന്യുമോണിയയ്ക്കും വേണ്ടിയുള്ള ചികിത്സകള്‍ നടക്കുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിക്കുന്നത്. മറ്റ് രോഗങ്ങള്‍ ഉള്ളത് സ്ഥിതി ഗുരുതരമാക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലായിരുന്നു അദ്ദേഹം. മരുന്നുകളോട് പ്രതികരിക്കാതെ വന്നതോടെ ജീവന്‍ അപകടത്തിലാവുകയായിരുന്നു. 
 
പ്രശസ്ത സംവിധായകന്‍ ഫാസിലിന്റെ അസിസ്റ്റന്റ് ആയാണ് സിദ്ദിഖ് സിനിമാ രംഗത്ത് എത്തിയത്. കൊച്ചിന്‍ കലാഭവനില്‍ അംഗമായിരുന്നു സിദ്ദിഖ്. അങ്ങനെയാണ് സിദ്ദിഖിനെ ഫാസില്‍ പരിചയപ്പെടുന്നത്. അടുത്ത സുഹൃത്തായ ലാലിനൊപ്പം ചേര്‍ന്ന് സിദ്ദിഖ് സ്വതന്ത്ര സംവിധായകനായി. സിദ്ദിഖ് ലാല്‍ കൂട്ടുകെട്ട് മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 1989 ല്‍ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ് ആണ് സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിലെ ആദ്യ ചിത്രം. റാംജി റാവു സ്പീക്കിങ് സൂപ്പര്‍ഹിറ്റായി. 
 
ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല എന്നിവയാണ് സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന മറ്റ് ചിത്രങ്ങള്‍. മാന്നാര്‍ മത്തായി സ്പീക്കിങ്ങിന്റെ തിരക്കഥയും സിദ്ദിഖിന്റേതാണ്. ഹിറ്റ്ലര്‍, ഫ്രണ്ട്സ്, ക്രോണിക് ബാച്ച്ലര്‍, ബോഡി ഗാര്‍ഡ്, കാവലന്‍, ലേഡീസ് ആന്റ് ജെന്റില്‍മാന്‍, ഭാസ്‌കര്‍ ദ് റാസ്‌കല്‍, ഫുക്രി, ബിഗ് ബ്രദര്‍ എന്നിവയെല്ലാം സിദ്ദിഖ് സ്വതന്ത്ര സംവിധായകനായി ചെയ്ത സിനിമകളാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ മറച്ചു വെച്ചാല്‍ 10 ലക്ഷം രൂപ വരെ പിഴം നല്‍കേണ്ടിവരും; ഈ അബദ്ധം കാണിക്കരുത്

പബ്ലിക് വൈഫൈ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

കടന്നൽ കുത്തേറ്റു ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

പെരിന്തൽമണ്ണയിൽ ജുവലറി പൂട്ടി പോകുന്ന സഹോദരങ്ങളെ ആക്രമിച്ച് മൂന്നരകിലോ കവർന്ന കേസിൽ 4 പേർ പിടിയിൽ

തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പ്: ഇത്തവണ മഷി പുരട്ടുക വോട്ടറുടെ ഇടതു നടുവിരലിൽ

അടുത്ത ലേഖനം
Show comments