Select Your Language

Notifications

webdunia
webdunia
webdunia
webdunia

'റത്തീ..ഞാന്‍ വീട്ടിലുണ്ട് ഇങ്ങ് പോരെ,പറയാന്‍ ഇനി ഇക്കയില്ല',വലിയ വേദനയാണ്,സിദ്ദിഖിനെ ഓര്‍ത്ത് സംവിധായിക രത്തീന

'റത്തീ..ഞാന്‍ വീട്ടിലുണ്ട് ഇങ്ങ് പോരെ,പറയാന്‍ ഇനി ഇക്കയില്ല',വലിയ വേദനയാണ്,സിദ്ദിഖിനെ ഓര്‍ത്ത് സംവിധായിക രത്തീന

കെ ആര്‍ അനൂപ്

, ബുധന്‍, 9 ഓഗസ്റ്റ് 2023 (09:12 IST)
ആദ്യമായി രത്തീന സംവിധാനം ചെയ്ത ചിത്രമാണ് പുഴു. സിദ്ദിഖിന്റെ ഓര്‍മ്മകളിലാണ് സംവിധായിക.ഒരു പാട് കാലത്തെ അടുപ്പം ഇക്കയോടും ആ കുടുംബത്തോടും ഉണ്ട് . സന്തോഷത്തിലും സങ്കടത്തിലും എന്നെ കേള്‍ക്കാനും ഉപദേശിക്കാനും സ്‌നേഹവും പ്രോത്സാഹനവും തരാനും ഇനി ഇക്കയില്ല എന്നത് വലിയ വേദനയാണെന്ന് രത്തീന എഴുതി.
 
'റത്തീ ,ഞാന്‍ വീട്ടിലുണ്ട് ഇങ്ങ് പോരെ, ' എന്ന് പറയാന്‍ ഇനി ഇക്കയില്ല എന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല  സിദ്ധിക്ക, എനിക്ക് അദ്ദേഹം വളരെ സ്‌നേഹത്തോടെ എന്നെ എന്നും ചേര്‍ത്ത് നിര്‍ത്തിയിട്ടുള്ള എന്റെ ജ്യേഷ്ഠനാണ് . ഒരു പാട് കാലത്തെ അടുപ്പം ഇക്കയോടും ആ കുടുംബത്തോടും ഉണ്ട് . സന്തോഷത്തിലും സങ്കടത്തിലും എന്നെ കേള്‍ക്കാനും ഉപദേശിക്കാനും സ്‌നേഹവും പ്രോത്സാഹനവും തരാനും ഇനി ഇക്കയില്ല എന്നത് വലിയ വേദനയാണ് .... ഓര്‍മ്മകള്‍ മാത്രമേ ഇനിയുള്ളൂ',-കുറിച്ചു.
 
'ഉയരെ'ക്ക് ശേഷം എസ് ക്യൂബ് ഫിലിംസ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രം ജാനകി ജാനേയിലും രത്തീന ഉണ്ടായിരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാണ് രത്തീന.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദൈവം കഴിഞ്ഞാല്‍ സിദ്ദിഖ്-ലാല്‍... സിദ്ദിഖിനെ ഓര്‍ത്ത് സംവിധായകന്‍ ജിസ് ജോയ്