Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരാധകര്‍ക്ക് മാത്രമായി വൈശാഖിന്റെ സമ്മാനം; മധുരരാജയുടെ ടീസര്‍ ഞെട്ടിക്കും - ആക്ഷന്‍ ഹീറോയായി മമ്മൂട്ടി!

ആരാധകര്‍ക്ക് മാത്രമായി വൈശാഖിന്റെ സമ്മാനം; മധുരരാജയുടെ ടീസര്‍ ഞെട്ടിക്കും - ആക്ഷന്‍ ഹീറോയായി മമ്മൂട്ടി!
, ഞായര്‍, 17 മാര്‍ച്ച് 2019 (12:57 IST)
മമ്മൂട്ടി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്  മധുരരാജ. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം തിയേറ്ററുകളില്‍ എത്താനുള്ള അവസാനവട്ട ഒരുക്കത്തിലാണ്.

ആക്ഷനും കോമഡിക്കും തുല്യമായ പ്രാധാന്യം നല്‍കുന്ന മധുരരാജ ഒരുക്കുന്നത് വൈശാഖ് ആണെന്നതാണ് ഒരു പ്രത്യേകതയെങ്കില്‍ പീറ്റര്‍ ഹെയ്നിന്റെ ആക്ഷന്‍ രംഗങ്ങളാകും ചിത്രത്തിന്റെ ഹൈലേറ്റ്.

ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷ നിറഞ്ഞു നില്‍ക്കെ സന്തോഷകരമായ ഒരു വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍. ചിത്രത്തിന്റെ ടീസര്‍ മാര്‍ച്ച് 20ന് എത്തുമെന്നും അത് ആരാധകര്‍ക്ക് വേണ്ടിയുള്ളതായിരിക്കുമെന്നും വൈശാഖ് അറിയിച്ചു.  

ഉദയകൃഷ്ണയാണ് മധുരരാജയുടെ തിരക്കഥ ഒരുക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. മമ്മൂട്ടിയെ കൂടാതെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടിലെ ജനല്‍ അടിച്ചു തകര്‍ത്തു, സ്ത്രീകളെ ഉപദ്രവിച്ചു; സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരേ നിര്‍മാതാവ് പരാതി നല്‍കി