Webdunia - Bharat's app for daily news and videos

Install App

ആ ടാറ്റുവിന് പിന്നില്‍ ഒരു രഹസ്യമുണ്ട്; നടി ദിവ്യ പ്രഭയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

Webdunia
വ്യാഴം, 2 ജൂണ്‍ 2022 (09:51 IST)
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ദിവ്യപ്രഭ. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ദിവ്യപ്രഭ തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. 
 
ദിവ്യപ്രഭയുടെ കൈയിലെ ടാറ്റുവാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടുന്നത്. ദിവ്യപ്രഭയുടെ വലത് കൈയിലാണ് ടാറ്റു പതിപ്പിച്ചിരിക്കുന്നത്. 
 
'ട്രൈസ്‌കെല്‍' എന്ന സിംബലാണ് ദിവ്യപ്രഭ കൈയില്‍ ടാറ്റു കുത്തിയിരിക്കുന്നത്. ആത്മീയതയുടെ പഴയൊരു പ്രതീകമാണ് ഇത്. 'ട്രൈ' 'സ്‌കെലോസ്' എന്നീ രണ്ട് ഗ്രീക്ക് പദങ്ങളില്‍ നിന്നാണ് ഈ പേര് വന്നത്. ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ ' മൂന്ന് കാലുകള്‍' എന്നാണ് ഇതിന്റെ അര്‍ത്ഥം. ഐറിഷ് സംസ്‌കാരത്തിന്റെ പുരാതന ഉത്ഭവത്തില്‍, ട്രിപ്പിള്‍ സ്‌പൈറല്‍ ഒരു പ്രധാന ആത്മീയ അടയാളമായി പറയപ്പെടുന്നു. 
 
നേരത്തെ ചുണ്ടില്‍ എരിയുന്ന ബീഡിയുമായി നടി ദിവ്യ പ്രഭ നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലോക പുകയില വിരുദ്ധ ദിനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവെച്ച ചിത്രമാണ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.
 
1991 മേയ് 18 നാണ് ദിവ്യ പ്രഭയുടെ ജനനം. താരത്തിനു ഇപ്പോള്‍ 31 വയസ്സാണ് പ്രായം. സോഷ്യല്‍ മീഡിയയിലും തൃശൂര്‍ക്കാരിയായ ദിവ്യ സജീവ സാന്നിധ്യമാണ്. തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി താരം പങ്കുവെയ്ക്കാറുണ്ട്.
 
ജോഷി സംവിധാനം ചെയ്ത ലോക്പാല്‍ എന്ന ചിത്രത്തിലൂടെ 2013 ലാണ് വെള്ളിത്തിരയില്‍ അരങ്ങേറിയത്. കെ.കെ.രാജീവ് സംവിധാനം ചെയ്ത അമ്മ മാനസം എന്ന പരമ്പരയില്‍ അഭിനയിച്ചു. ഇതിഹാസ, വേട്ട, ടേക്ക് ഓഫ്, കമ്മാരസംഭവം, തമാശ, പ്രതി പൂവന്‍കോഴി, നിഴല്‍, മാലിക് എന്നിവയാണ് ദിവ്യയുടെ പ്രധാന സിനിമകള്‍.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൂടുതല്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ചു; ലോക്കോ പൈലറ്റിനെ റെയില്‍വേ പിരിച്ചുവിട്ടു

ഇന്നലെ വൈകിട്ട് മുതല്‍ കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥി സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്‌കൂളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അസൈന്‍മെന്റ് എഴുതാന്‍ സഹപാഠിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; ആലപ്പുഴയില്‍ പ്ലസ് ടു വിദ്യാര്‍ഥി അറസ്റ്റില്‍

ഇന്ത്യയുമായി ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി; മോദിക്ക് ട്രംപിന്റെ 'ഗ്യാരണ്ടി'

അടുത്ത ലേഖനം
Show comments