Publish Date: Tue, 11 Apr 2023 (09:09 IST)
Updated Date: Tue, 11 Apr 2023 (09:13 IST)
ക്യാരക്ടര്‍ റോളുകളിലൂടെ മലയാള സിനിമയില്‍ ചുവടുറുപ്പിക്കാനുള്ള ശ്രമത്തിലാണ് നടി ദിവ്യ പ്രഭ. 9 വര്‍ഷത്തോളമായി അഭിനയ ലോകത്ത് സജീവമാണ് താരം. ഗ്ലാമര്‍ ലുക്കിലുള്ള ദിവ്യയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പ് എന്ന ചിത്രത്തിലാണ് നടിയെ ഒടുവിലായി കണ്ടത്.വിനയ് ഫോര്‍ട്ട്, ദിവ്യ പ്രഭ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് ഫാമിലി.ഡോണ്‍ പാലത്തറ സംവിധാനം ചെയ്യുന്ന സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിലായിരുന്നു. 14-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ചിത്രം പ്രദര്‍ശിപ്പിച്ചു.