Select Your Language

Notifications

webdunia
webdunia
webdunia
webdunia

തായ്‌ലൻഡിൽ കാമുകനൊപ്പം അവധി ആഘോഷിച്ച് ദിയകൃഷ്ണ

തായ്‌ലൻഡിൽ കാമുകനൊപ്പം അവധി ആഘോഷിച്ച് ദിയകൃഷ്ണ
, ബുധന്‍, 10 ഓഗസ്റ്റ് 2022 (22:26 IST)
ടിക്ടോക്,ഇൻസ്റ്റഗ്രാം,യൂട്യൂബ് എന്നിങ്ങനെ നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളാണ് ഇന്ന് നമുക്കുള്ളത്. സിനിമകളിലൂടെയും സീരിയലുകളിലൂടെയും മാത്രം താരങ്ങളാകുന്ന പഴയ രീതി മാറി ഇന്ന് പ്രശസ്തിയിലുള്ള പലരും ടിക്ടോക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബിലൂടെയുമെല്ലാം പ്രശസ്തി നേടിയവരാണ്. ഇവർക്കെല്ലാം തന്നെ സിനിമ താരങ്ങളെ പോലെ പിന്തുണ പലപ്പോഴും ലഭിക്കാറുണ്ട്.
 
പലപ്പോഴും ഇവരുടെ ഫോട്ടോഷൂട്ടുകൾ വൈറലാവുക പതിവാണ്. ഗ്ലാമറസ് വേഷങ്ങളിൽ താരങ്ങളെത്തുന്ന ചിത്രങ്ങൾക്ക് വിമർശനങ്ങൾ ലഭിക്കുന്ന പോലെ തന്നെ സ്വീകാര്യതയും സോഷ്യൽ മീഡിയ ഇടങ്ങളിൽ ലഭിക്കാറുണ്ട്. സിനിമയിൽ ഭാഗമായില്ലെങ്കിലും ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഒരുപാട് ഫോളോവേഴ്സ് ഉള്ള ഒരാളാണ് നടൻ കൃഷ്ണകുമാറിൻ്റെ രണ്ടാമത്തെ മകൾ കൂടിയായ ദിയ കൃഷ്ണ.
 
ഇൻസ്റ്റഗ്രാമിൽ പത്ത് ലക്ഷത്തിലധികം പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്.ഇപ്പോഴിതാ കാമുകനൊപ്പം അവധി ആഘോഷിക്കാനായി തായ്‌ലൻഡിൽ പോയ ദിയയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കാമുകൻ വൈഷ്ണവിനൊപ്പമുള്ള റീൽസും താരം പങ്കുവെച്ചിട്ടുണ്ട്. ബിക്കിനി ഡ്രെസിലാണ് ദിയയുടെ ക്യൂട്ട് ഡാൻസും ചിത്രങ്ങളും. പതിവ് പോലെ താരത്തിൻ്റെ ചിത്രങ്ങളും വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാരിയിൽ സെക്സിയായി ദിവ്യാപിള്ള