ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ് നടി ദര്‍ശന രാജേന്ദ്രന്‍. തെലുങ്ക് സിനിമയിലും താരം അരങ്ങേറ്റം കുറിക്കുന്നതിനാല്‍ ഈ വര്‍ഷം നടിയെ സംബന്ധിച്ചിടത്തോളം ഇത്തിരി സ്‌പെഷ്യലാണ്. അനുപമ പരമേശ്വരന്റെ റോഡ് മൂവിയിലാണ് നടി അഭിനയിക്കുക.
1988 ജൂണ്‍ 17ന് ജനിച്ച നടിക്ക് പ്രായം 35 വയസ്സാണ്. 2014 പുറത്തിറങ്ങിയ ജോണ്‍പോള്‍ വാതില്‍ തുറക്കുന്നു എന്ന ചിത്രത്തിലൂടെയാണ് അഭിനയം ലോകത്തേക്ക് ദര്‍ശന എത്തുന്നത്. ആഷിക് അബു സംവിധാനം ചെയ്ത മായാനദി, വൈറസ് തുടങ്ങിയ സിനിമകള്‍ വഴിത്തിരിവായി.വിജയ് സൂപ്പറും പൗര്‍ണമിയും,കൂടെ , ഹൃദയം ,ജയ ജയ ജയ ജയ ഹേ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.
സോണി ലിവില്‍ പ്രദര്‍ശനം തുടരുന്ന പുരുഷ പ്രേതം എന്ന സിനിമയായിരുന്നു നടിയുടെ ഒടുവില്‍ റിലീസ് ആയത്.