Webdunia - Bharat's app for daily news and videos

Install App

കുട്ടികളെ കാണാതെ ഒളിച്ചു പോകണ്ട,ഇളയ മകള്‍ ജനിച്ചപ്പോള്‍ സ്ട്രാറ്റജി മാറ്റി, കുറിപ്പുമായി അശ്വതി ശ്രീകാന്ത്

കെ ആര്‍ അനൂപ്
ബുധന്‍, 13 ഡിസം‌ബര്‍ 2023 (15:11 IST)
മലയാളികളുടെ പ്രിയ താരമാണ് അശ്വതി ശ്രീകാന്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി പലപ്പോഴും പല പൊതു വിഷയങ്ങളിലെ പറ്റിയും വീഡിയോകള്‍ ഷെയര്‍ ചെയ്യാറുണ്ട്.    
 
പാരന്റിംഗിനെ കുറിച്ചുള്ള ധാരാളം വീഡിയോകള്‍ അശ്വതി ചെയ്യാറുണ്ട്. ഇത് കാണുവാനും നിറയെ പ്രേക്ഷകറുണ്ട്. ഇപ്പോഴിതാ നടിയുടെ പുതിയൊരു കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു.
 
അശ്വതി ജോലിക്ക് പോകാനായി തയ്യാറായി നില്‍ക്കുമ്പോള്‍ ഇളയ മകള്‍ കമല തളരുന്നതാണ് വീഡിയോയില്‍ കാണാനാകുന്നത്. അമ്മയെയും പോകാന്‍ സമ്മതിക്കാതെ വാതിലിന് പുറകെ നില്‍ക്കുന്ന കുഞ്ഞ് കമല അമ്മ ജോലിയ്ക്ക് പോവുകയാണെന്നും പെട്ടെന്ന് തിരിച്ചു വരാമെന്നെല്ലാം അശ്വതി പറയുന്നുണ്ട്. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ പോയിട്ട് വാ എന്ന് പറഞ്ഞ് കമല വഴിമാറുന്നതും വീഡിയോയില്‍ കാണാം. സാധാരണ കുഞ്ഞിനെ കാണാതെ വെളിയില്‍ പോകാറുള്ള അമ്മമാരോട് അശ്വതിക്ക് പറയാനുള്ളത് ഇതാണ്.
 
അങ്ങനെ കണ്‍വെട്ടത്ത് നിന്ന് മാറ്റിനിര്‍ത്തിയാല്‍ കുഞ്ഞുങ്ങളില്‍ അരക്ഷിതബോധം വര്‍ധിക്കുമന്നും അശ്വതി പറയുന്നു. തിരിച്ചുവരുമെന്ന് ഉറപ്പുനല്‍കി, അവരെ പറഞ്ഞ് ബോധ്യപ്പെടുത്തി, അവരുടെ മുന്നിലൂടെ തന്നെ ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കും പുറത്തേക്ക് പോകണമെന്നും അശ്വതി കുറിപ്പില്‍ വിശദീകരിക്കുന്നു.
 
അശ്വതിയുടെ കുറിപ്പ് 
പദ്മ കുഞ്ഞായിരിക്കുമ്പോള്‍ ഒളിച്ചും പാത്തുമാണ് വീട്ടില്‍ നിന്ന് ഞാന്‍ പുറത്തു കടന്നിരുന്നത്. കണ്ടാല്‍ നിലവിളിക്കുമെന്ന് ഉറപ്പാണ്. അത് കണ്ടിട്ട് പോകാന്‍ എനിക്കും സങ്കടമാണ്, മാനേജ് ചെയ്യാന്‍ വീട്ടില്‍ ഉള്ളവര്‍ക്കും ബുദ്ധിമുട്ടാണ്. അതുകൊണ്ട് പോകാന്‍ ഒരുങ്ങുമ്പോഴേ ആരെങ്കിലും അവളെ എന്റെ അടുത്ത് നിന്ന് മറ്റും. സത്യത്തില്‍ അത് കുഞ്ഞിന്റെ ഇന്‍സെക്യൂരിറ്റി കൂട്ടിയതേയുള്ളൂ. പിന്നെ എന്നെ കാണുമ്പോള്‍ അവള്‍ കൂടുതല്‍ വഴക്കാളിയായി. അടുത്ത് നിന്ന് മാറിയാലോ ഉറങ്ങിപ്പോയാലോ അമ്മ പൊയ്ക്കളയുമെന്ന് പേടിച്ചവള്‍ കൂടുതല്‍ കൂടുതല്‍ ഒട്ടിപ്പിടിച്ചു. അത് കൊണ്ട് രണ്ടാമത്തവള്‍ വന്നപ്പോള്‍ സ്ട്രാറ്റജി മാറ്റി. പോകുമ്പോള്‍ പറഞ്ഞിട്ടേ പോകൂ. കരഞ്ഞാലും മുന്നിലൂടെ തന്നെ പോകും. തിരിച്ചു വരുമെന്ന് ഉറപ്പ് കൊടുക്കും. ഇപ്പോള്‍ ഞാന്‍ എവിടെ പോയാലും തിരിച്ചു വരുമെന്ന് അവള്‍ക്ക് ഉറപ്പാണ്. ഞാന്‍ വീട്ടിലുള്ളപ്പോഴും എന്റെ അടുത്ത് നിന്ന് മാറാന്‍ അവള്‍ക്ക് വിശ്വാസക്കുറവില്ല. എന്നാല്‍ പത്തു വയസ്സുള്ള പദ്മ ഇപ്പോഴും കുളിക്കാന്‍ പോകുമ്പോള്‍ പോലും പറയും 'അമ്മ ഞാന്‍ വന്നിട്ടേ പോകാവൊള്ളേ' ന്ന്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aswathy Sreekanth (@aswathysreekanth)

 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് 4 ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

പറന്നുയരുന്നതിന് തൊട്ട് മുമ്പ് അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു, യാത്രക്കാരെ സ്ലൈഡുകള്‍ വഴി തിരിച്ചിറക്കി

റെയിൽവേ ജോലി തട്ടിപ്പിന് യുവതി പിടിയിലായി

രണ്ട് ഇരുമ്പ് കമ്പികൾ മുറിച്ചുമാറ്റി, കാണാതിരിക്കാൻ നൂലുകൾ കെട്ടി; ഗോവിന്ദച്ചാമി കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം: പുതിയൊരു സെൻട്രൽ ജയിൽ കൂടി നിർമ്മിക്കുന്നു

അടുത്ത ലേഖനം
Show comments