Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്മയെപ്പോലെ ക്യൂട്ട് തന്നെ, ഭാമയുടെ മകളുടെ പുതിയ ചിത്രം

അമ്മയെപ്പോലെ ക്യൂട്ട് തന്നെ, ഭാമയുടെ മകളുടെ പുതിയ ചിത്രം

കെ ആര്‍ അനൂപ്

, ചൊവ്വ, 12 ഡിസം‌ബര്‍ 2023 (15:24 IST)
മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ഭാമ. ഗൗരി ജനിച്ചതോടെ അവള്‍ക്കൊപ്പമാണ് നടിയുടെ ജീവിതം ജീവിതം.ഗൗരിക്കുട്ടിയുടെ മുഖം എപ്പോഴും അങ്ങനെ പുറത്തുകാട്ടുന്ന ശീലം ഭാമയ്ക്കില്ല. എന്നാലും അമ്മയുടെ ചില ഇന്‍സ്റ്റഗ്രാം പോസ്റ്ററുകളില്‍ കുട്ടി ഗൗരി പ്രത്യക്ഷപ്പെടാറുണ്ട്. മകളുടെ സുന്ദരമായ മുഖമുള്ള ചിത്രം പിറന്നാള്‍ ദിനത്തില്‍ ആകും കൂടുതലും നടി പങ്കിടാറുള്ളത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhamaa (@bhamaa)

ഡിസംബര്‍ അഞ്ചിന് ഗൗരി മൂന്നാം പിറന്നാള്‍ ആഘോഷിച്ചു. വൈല്‍ഡ് ലൈഫ് തീമില്‍ കേക്കിന്റെ ചിത്രം പങ്കുവെച്ചതല്ലാതെ മകളുടെ പുതിയ ചിത്രത്തിനായി കാത്തിരുന്നവര്‍ക്ക് നിരാശ മാത്രം ഫലം. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുട്ടിക്കൊപ്പം ഉള്ള ഒരു വീഡിയോ ശകലം നടി പങ്കുവെച്ചിട്ടുണ്ട്. ഗൗരിയുടെ മുഖം ഇതില്‍ കാണാനും ആകും. അമ്മയെ പോലെ തന്നെയുണ്ട് മകള്‍ എന്നാണ് ആരാധകര്‍ പറയുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhamaa (@bhamaa)

2007 ലെ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലാണ് നടി അഭിനയലോകത്തേക്ക് എത്തുന്നത്. ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് ലോഹിതദാസ് ഭാമയെ കാണാന്‍ ഇടയാവുകയും പിന്നീട് നിവേദ്യം എന്ന സിനിമയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhamaa (@bhamaa)

 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ദളപതി 68'ല്‍ മാളവിക ശര്‍മ്മയും ? പുതിയ വിവരങ്ങള്‍