Webdunia - Bharat's app for daily news and videos

Install App

'ഗൗരിയെ വിവാഹം ചെയ്യരുത്': ഷാരൂഖ് ഖാനോട് ആവശ്യപ്പെട്ട നിർമാതാക്കൾ, ആ കഥയിങ്ങനെ

നിഹാരിക കെ എസ്
ശനി, 2 നവം‌ബര്‍ 2024 (10:45 IST)
ബോളിവുഡിന്റെ കിം​ഗ് ഖാൻ ഷാരൂഖ് ഖാന്റെ പിറന്നാൾ ആണിന്ന്. 59 വയസ് പൂർത്തിയായിരിക്കുകയാണ് താരത്തിന്. സിനിമകളുടെ വിജയപരാജയങ്ങൾക്കപ്പുറം ആണ് അദ്ദേഹത്തിനോട് ആരാധകർക്കുള്ള സ്നേഹം. തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം നാല് വർഷം അദ്ദേഹം സിനിമയിൽ നിന്നും മാറി നിന്നു. പഠാൻ എന്ന സിനിമയിലൂടെ തിരിച്ചെത്തിയപ്പോൾ ലഭിച്ച സ്വീകാര്യത സിനിമാ ലോകത്ത് ഏറെ ചർച്ചയായതാണ്. 
 
1991 ലാണ് ഷാരൂഖും ​ഗൗരിയും വിവാഹിതരായത്. രണ്ട് മതസ്ഥരാണ് ഇവർ. മതം ഇവരുടെ പ്രണയത്തിന് തടസ്സമായില്ല. ഒന്നിലേറെ തവണ പ്രൊപ്പോസ് ചെയ്ത ശേഷമാണ് ഗൗരി തന്റെ പ്രണയം സ്വീകരിച്ചതെന്ന് മുൻപ് ഷാരൂഖ് തന്നെ വെളിപ്പെടുത്തിയിയിട്ടുണ്ട്. കരിയറിന്റെ തുടക്ക സമയത്തായിരുന്നു ഷാരൂഖ്-ഗൗരി വിവാഹം. എന്നാൽ, ഷാരൂഖിന്റെ വിവാഹത്തെ പ്രൊഡ്യൂസർമാർ എതിർത്തിരുന്നു. അന്ന് വളർന്ന് വരുന്ന താരമാണ് ഷാരൂഖ്. ഈ സമയത്ത് വിവാഹം ചെയ്യുന്നത് കരിയറിനെ ബാധിക്കുമെന്ന് നിർമാതാക്കൾ ഉപദേശിച്ചു.
 
ബാച്ചിലറായ ഹീറോയ്ക്ക് ഒരുപാട് ആരാധകരുണ്ടാകുമെന്നും നിർമാതാക്കൾ പറഞ്ഞു. എന്നാൽ വിവാഹ​ത്തിൽ നിന്നും ഷാരൂഖ് പിന്മാറിയില്ല. ഷാരൂഖിന് ​ഭാര്യയോടുള്ള സ്നേഹത്തെക്കുറിച്ച് പ്രൊഡ്യൂസർ വിവേക് വശ്വനി മുമ്പൊരിക്കൽ സംസാരിച്ചിട്ടുണ്ട്. ഓക്സിജനില്ലാതെ ഷാരൂഖ് കഴിഞ്ഞേക്കും. എന്നാൽ ​ഗൗരിയില്ലാതെ നടന് പറ്റില്ലെന്ന് ഈ നിർമാതാവ് പറഞ്ഞു. 59ം പിറന്നാളിനോട് അനുബന്ധിച്ച് ഷാരൂഖിന്റെ വീ‌ടായ മന്നത്തിൽ വലിയ പാർട്ടി ഒരുങ്ങുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

‘നവീനെ ദിവ്യ പരസ്യമായി ആക്ഷേപിക്കുമ്പോൾ കലക്ടർക്ക് ചെറുചിരി, സഹിക്കാനായില്ല': മഞ്ജുഷ നവീൻ

ഷാഫി പ്രമാണി കളിക്കുന്നു; പാലക്കാട് കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

അടുത്ത ലേഖനം
Show comments