Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാർത്തിക് ആര്യനെ പുറത്താക്കി, കരൺ ജോഹർക്ക് നഷ്‌ടം 20 കോടി; സുശാന്തിനെപ്പോലെ ആത്മഹത്യയിലേക്ക് നയിക്കരുതെന്ന് കങ്കണ - വാളെടുത്ത് സോഷ്യൽ മീഡിയ

കാർത്തിക് ആര്യനെ പുറത്താക്കി, കരൺ ജോഹർക്ക് നഷ്‌ടം 20 കോടി; സുശാന്തിനെപ്പോലെ ആത്മഹത്യയിലേക്ക് നയിക്കരുതെന്ന് കങ്കണ - വാളെടുത്ത് സോഷ്യൽ മീഡിയ

എമിൽ ജോഷ്വ

, ശനി, 17 ഏപ്രില്‍ 2021 (13:13 IST)
ധർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹർ നിർമ്മിക്കുന്ന ദോസ്‌താന 2ൽ നിന്ന് നടൻ കാർത്തിക് ആര്യനെ പുറത്താക്കി. നിർമ്മാതാക്കളുമായുള്ള അഭിപ്രായ വ്യതാസമാണ് നടൻറെ പുറത്താകലിന് കാരണമെന്നാണ് റിപ്പോർട്ട്. ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ച് ഏറെക്കഴിഞ്ഞപ്പോഴാണ് ഈ പുറത്താകൽ എന്നത് ശ്രദ്ധേയമാണ്. ഇതുകൊണ്ട് കരൺ ജോഹറിന് 20 കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തൽ.
 
എന്നാൽ പ്രൊജക്ടിൽ നിന്ന് കാർത്തിക് ആര്യൻറെ പുറത്താകൽ കരൺ ജോഹറിന്റെ മറ്റൊരു നെപോട്ടിസം നിലപാടിന്റെ ഉദാഹരണമാണെന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്. നെപ്പോട്ടിസം ആരോപിച്ച് കങ്കണ റണൗത്ത് ട്വീറ്റ് ചെയ്‌തത്‌ പക്ഷെ അവർക്കുതന്നെ വിനയായി. 'സുശാന്ത് സിംഗിനെപ്പോലെ കാർത്തിക്കിനെയും ആത്മഹത്യയിലേക്ക് തള്ളിവിടരുത്' എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. സുശാന്തിനെ കൊലപ്പെടുത്തിയതാണെന്നുള്ള ആദ്യവാദത്തിൽ നിന്നുള്ള കങ്കണയുടെ യു ടേൺ ആണിതെന്ന് നെറ്റിസൺമാർ ആരോപിക്കുന്നു.
 
2008ൽ റിലീസായ ദോസ്‌താനയുടെ രണ്ടാം ഭാഗമാണ് ദോസ്‌താന 2. കാർത്തിക് ആര്യനും ജാഹ്നവി കപൂറും ലക്ഷ്യയുമായിരുന്നു ചിത്രത്തിലെ താരങ്ങൾ. 24 ദിവസത്തെ ഷൂട്ടിംഗ് കഴിഞ്ഞപ്പോഴാണ് കാർത്തിക് ആര്യൻ കരൺ ജോഹർ പുറത്താക്കിയത്. കോളിൻ ഡി കുഞയാണ് ചിത്രത്തിൻറെ സംവിധായകൻ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി ചിത്രത്തിന് തിരക്കഥയൊരുക്കി മുരളി ഗോപി, അണിയറയില്‍ ഒരു പുതിയ ചിത്രം !