Webdunia - Bharat's app for daily news and videos

Install App

കൊച്ചുണ്ണിയോട് മുട്ടാൻ ഡ്രാമ, പഴയ ലാലേട്ടനെ തിരിച്ച് കിട്ടിയെന്ന് ആരാധകർ!

Webdunia
വെള്ളി, 2 നവം‌ബര്‍ 2018 (10:47 IST)
നിവിൻ പോളിയുടെ കായം‌കുളം കൊച്ചുണ്ണിയോട് മത്സരിക്കാൻ ഇപ്പോൾ ശക്തനായ ഒരാളേ ഉള്ളു, ഡ്രാമയിലെ മോഹൻലാൽ. മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഡ്രാ‍മയെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.  മുഴുനീള കോമഡി പറയുന്ന പഴയ ലാലേട്ടനെ തിരിച്ച് കിട്ടി എന്നാണ് ആരാധകർ പറയുന്നത്.
 
ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. അതിനൊപ്പമാണ് കേരളത്തില്‍ 140 ഓളം സ്‌ക്രീനുകളില്‍ ഡ്രാമ റിലീസ് ചെയ്തിരിക്കുന്നത്. ആദ്യ ദിവസം കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ലഭിച്ചത് 27 പ്രദര്‍ശനങ്ങളായിരുന്നു. അതില്‍ നിന്നും 5.11 ലക്ഷമാണ് ഡ്രാമ സ്വന്തമാക്കിയത്.
 
കേരളത്തില്‍ 350 ന് മുകളില്‍ തിയറ്ററുകളിലായിരുന്നു കായംകുളം കൊച്ചുണ്ണി പ്രദര്‍ശിപ്പിച്ചത്. കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ 62 ഷോ യും ലഭിച്ചിരുന്നു. ഇതില്‍ നിന്നും 1920 ലക്ഷത്തിന് മുകളില്‍ സ്വന്തമാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. കേരള ബോക്‌സോഫീസില്‍ 5 കോടി 3 ലക്ഷം രൂപയായിരുന്നു റിലീസ് ദിവസം കായംകുളം കൊച്ചുണ്ണിയ്ക്ക് ലഭിച്ചത്. കൊച്ചുണ്ണിയുടെ കളക്ഷനെ മറികടക്കാൻ ഡ്രാമയ്ക്ക് കഴിയുമോയെന്ന് കാത്തിരുന്ന് കാണാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്തെ എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തിരുവനന്തപുരത്തെ ഈ നദികളില്‍ മുന്നറിയിപ്പ്

ജനാധിപത്യവും വോട്ടും കൊള്ളയടിക്കാത്ത രാജ്യം നിർമിക്കാം, സ്വാതന്ത്ര്യദിനത്തിൽ പോസ്റ്റുമായി തമിഴ്‌നാട് മുഖ്യമന്ത്രി

August 15: ഇന്ത്യയെ കൂടാതെ ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന മറ്റ് രാജ്യങ്ങൾ ഏതെന്ന് അറിയാമോ?

Exclusive: ജനകീയന്‍, മന്ത്രിയായി മികച്ച പ്രകടനം; ഒല്ലൂരില്‍ കെ.രാജന്‍ വീണ്ടും മത്സരിക്കും

Independence Day 2025: സ്വാതന്ത്ര്യദിനാഘോഷം: ചെങ്കോട്ടയിൽ പതാകയുയർത്തി പ്രധാനമന്ത്രി

അടുത്ത ലേഖനം
Show comments