Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘എന്റെ വല്ല്യേട്ടൻ, അന്ന് മരണവീട്ടിൽ പോയപ്പോൾ കൂടെക്കൂട്ടി’!

മമ്മൂക്ക
, വ്യാഴം, 1 നവം‌ബര്‍ 2018 (17:20 IST)
മമ്മൂട്ടിയെക്കുറിച്ച് വാചാലനായി നടൻ ബിജു മേനോൻ. മമ്മൂക്കയുമായി എങ്ങനെയാണ് ഇത്രയും നല്ലൊരു ആത്മബന്ധം ഉണ്ടായതെന്ന് അറിയില്ലെന്ന് താരം പറയുന്നു. ഞാനടക്കമുള്ളവർക്ക് അദ്ദേഹം ഇപ്പോഴും ഒരു വല്യേട്ടൻ തന്നെയാണെന്നാണ് നടന്റെ അഭിപ്രായം.
 
ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിനെക്കുറിച്ചും വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമൊക്കെ അദ്ദേഹം തന്നോട് സംസാരിക്കാറുണ്ടെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. തന്റെ മടിയെക്കുറിച്ചും അദ്ദേഹത്തിന് കൃത്യമായി അറിയാം. അത് മാറ്റാനായി അദ്ദേഹവും ശ്രമിച്ചിരുന്നു. മടിയെക്കുറിച്ച് കൃത്യമായി അറിയാവുന്നതിനാല്‍ സംയുക്ത ഒന്നിനും നിര്‍ബന്ധിക്കാറില്ലെന്നും അന്ന് താരം പറഞ്ഞിരുന്നു.
 
വിഷ്ണു എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് മമ്മൂട്ടിയെ ആദ്യം കണ്ടത്. അഴകിയ രാവണന്‍ ചിത്രീകരണത്തിനിടയിലായിരുന്നു അടുത്ത കൂടിക്കാഴ്ച. തുടക്കത്തില്‍ അദ്ദേഹത്തോട് അടുക്കാന്‍ പേടിയായിരുന്നു. സംസാരിക്കാനും പേടിച്ചിരുന്നു. അദ്ദേഹത്തോട് ആദ്യമായി സംസാരിച്ച അന്നായിരുന്നു എന്‍എന്‍ പിള്ളയുടെ മരണം. തന്നെയും കൂട്ടിയാണ് അദ്ദേഹം ആ വീട്ടിലേക്ക് പോയതെന്നും അദ്ദേഹത്തോടുള്ള അടുപ്പത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് അറിയില്ലെന്നും താരം പറയുന്നു.
 
മമ്മൂക്ക സിനിമയിൽ ചെയ്‌ത വേഷങ്ങൾ കണ്ടപ്പോൾ സത്യത്തിൽ പേടിയായിരുന്നു. മമ്മൂട്ടിയെ ആദ്യമായി കാണുന്നത് വിഷ്ണു എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് പിന്നീട് അഴകിയ രാവണന്റെ സെറ്റിലും. അദ്ദേഹം എനിക്കെന്നും വല്ല്യേട്ടന്‍ തന്നെയാണ്' ബിജു മേനോന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡ്രാമ ഒരു സൂപ്പർ എന്റർ‌ടെയ്‌നർ, പ്രതീക്ഷയ്ക്കുമപ്പുറം ഈ രഞ്ജിത് ചിത്രം!