'ദൃശ്യം 2' റിലീസ് ഉടന്‍, കട്ടക്കലിപ്പിൽ ആശ ശരത്ത് !

കെ ആര്‍ അനൂപ്
ശനി, 6 ഫെബ്രുവരി 2021 (10:32 IST)
മോഹൻലാൽ - ജിത്തു ജോസഫ് ടീമിൻറെ ദൃശ്യം 2 കാണാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍‍. എന്നാൽ അതിനേക്കാൾ ആവേശത്തിലാണ് നടി ആശ ശരത്ത്. ചിത്രത്തിൽ നിന്നുള്ള തൻറെ പുതിയ ലുക്ക് വെളിപ്പെടുത്തിക്കൊണ്ടാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. ‘കാത്തിരിക്കുന്നു...’ എന്ന് കുറിച്ചുകൊണ്ട് ദൃശ്യം 2ലെ കട്ടക്കലിപ്പിലുള്ള തൻറെ സ്റ്റില്‍ നടി പുറത്തു വിട്ടു.
 
ട്രെയ്‌ലർ ഫെബ്രുവരി എട്ടിന് എത്തുമ്പോൾ സിനിമയുടെ റിലീസ് തീയതിയും ആ ദിവസം പ്രഖ്യാപിക്കാനാണ് സാധ്യത. അധികം ആർക്കും പ്രവചിക്കാൻ കഴിയാത്ത ട്വിസ്റ്റ് രണ്ടാം ഭാഗത്തിലും സംവിധായകൻ ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകും. ജോർജ്ജ് കുട്ടിയുടെയും ഗീത പ്രഭാകറിന്റെയും കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത് എന്നാണ് വിവരം. മുരളിഗോപി ഇത്തവണ അന്വേഷണ ഉദ്യോഗസ്ഥനായി എത്തും.
 
പോലീസ് കോൺസ്റ്റബിൾ സഹദേവന്റെ സാമർത്ഥ്യം ഒന്നും കഴിഞ്ഞതവണ ജോർജ്ജുകുട്ടിയുടെ അടുത്ത് വില പോയില്ലെങ്കിലും ചിത്രത്തിൻറെ രണ്ടാം വരവ് ഗംഭീരമാക്കാൻ സായികുമാറും എത്തുന്നതിനാല്‍ അപ്രതീക്ഷിതമായത് പ്രതീക്ഷിക്കാം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

54 വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യന്‍ ചന്ദ്രനിലേക്ക്; ആര്‍ട്ടെമിസ് 2 യാത്രതിരിച്ചു

ധാരണയിലെത്തിയില്ലെങ്കില്‍ ഇറാനെ ശിലായുഗത്തിലേക്ക് എത്തിക്കും: ഭീഷണിയുമായി ട്രംപ്

സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും

എഫ്.സി.ആർ.എ കൊണ്ടുവന്നത് ഇന്ദിര ഗാന്ധി; അറിയുമോ ചരിത്രം

Iran - USA : രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാം തീരും, അമേരിക്കൻ സൈന്യം ഇറാൻ വിടും, യുദ്ധം തീരുമെന്ന സൂചന നൽകി ട്രംപ്

അടുത്ത ലേഖനം
Show comments