ജോർജ്കുട്ടി ഇപ്പോഴും പിടിക്കപ്പെട്ടില്ലല്ലോ?;ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഉടൻ!

ദൃശ്യത്തിന് ശേഷം മോഹൻലാലും- ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന റാം എന്ന ചിത്രത്തിന്റെ ഛിത്രീകരണം ജനുവരി ആദ്യം വാരം തുടങ്ങും.

റെയ്‌നാ തോമസ്
ചൊവ്വ, 31 ഡിസം‌ബര്‍ 2019 (16:22 IST)
ദൃശ്യം ഇറങ്ങി വർഷങ്ങളായെങ്കിലും ഇന്നും പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കാര്യമാണ് ദൃശ്യത്തിന് രണ്ടാം ഭാഗം വരുമോ എന്നുള്ള ചോദ്യം. ഇതിന് രണ്ടാം ഭാഗം വരുന്നു എന്ന തരത്തിലുള്ള വാർത്തകളും സജീവമായിരുന്നു.  ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായുളള വാർത്തകൾ പ്രചരിച്ചിരുന്നു.  ഇടയ്ക്ക് ശ്യാം എന്ന വ്യക്തി സോഷ്യൽ മീഡിയയിൽ എഴുതിയ ദൃശ്യം രണ്ടാം ഭാഗം എന്ന കുറിപ്പും ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ അഭിപ്രായവുമായി രംഗത്തു വന്നിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. 
 
'ശ്യാമിന്റെ ആ കുറിപ്പ് താൻ വായിച്ചിട്ടുണ്ട്. നന്നായിട്ടുണ്ട്. എങ്കിലും അതു വെച്ച് ദൃശ്യത്തിന് രണ്ടാം ഭാ​ഗം ഒരുക്കാനുള്ള പ്ലാൻ ഇല്ല. ദൃശ്യത്തിന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്നത് വളരെ കുഴപ്പിക്കുന്ന ഒരു ചോദ്യമാണ്. എന്നാല്‍ ജോര്‍ജുകുട്ടി ഇപ്പോഴും പിടിക്കപ്പെട്ടിട്ടില്ല, കേസ് ഇപ്പോഴും നടക്കുകയാണ്.' ജീത്തു ജോസഫ് പറയുന്നു. ഒരുപാട് സങ്കീര്‍ണമായ ഒരു കഥാപശ്ചാത്തലം ആണ് ദൃശ്യത്തിത്. അത് കൊണ്ട് തന്നെ പല രീതിയില്‍ ആലോചിച്ചു ദൈവം സഹായിച്ചു തനിക്കു കൃത്യമായ ഒരു ഓപ്പണിംഗ് കിട്ടിയാല്‍ രണ്ടാം ഭാഗം ഉണ്ടായേക്കാം.  
 
2013 ൽ ഇറങ്ങി ബോക്സോഫീസിൽ റെക്കോഡ് സൃഷ്ടിച്ച ചിത്രമായിരുന്നു മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ദൃശ്യം. ഈ പതിറ്റാണ്ടിലെ മോഹൻലാലിന്റെ ഏറ്റവും മികച്ച ചിത്രമായും പ്രേക്ഷകർ കാണുന്നത് ദൃശ്യം തന്നെ. ബോക്സ് ഓഫീസിലും റെക്കോർഡുകൾ സൃഷ്ടിച്ച ആദ്യമായി 50 കോടി കളക്ഷൻ നേടിയ സിനിമയായും കണക്കാക്കപ്പെടുന്നു. 
 
ദൃശ്യത്തിന് ശേഷം മോഹൻലാലും- ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന റാം എന്ന ചിത്രത്തിന്റെ ഛിത്രീകരണം ജനുവരി ആദ്യം വാരം തുടങ്ങും. തൃഷയാണ് നായിക.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'താഴെ തിരുമുറ്റത്തു നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട് പേടിയായി, ജീവിതത്തില്‍ ഇത്രയും തിരക്ക് കണ്ടിട്ടില്ല': കെ ജയകുമാര്‍

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

അടുത്ത ലേഖനം
Show comments