Webdunia - Bharat's app for daily news and videos

Install App

‘ഒടിയെനെതിരായ ആക്രമണത്തില്‍ മഞ്ജു പ്രതികരിക്കണോ ?, ഇത് ഗൂഡാലോചനയുടെ ഭാഗം’; ഭാഗ്യലക്ഷ്മി

‘ഒടിയെനെതിരായ ആക്രമണത്തില്‍ മഞ്ജു പ്രതികരിക്കണോ ?, ഇത് ഗൂഡാലോചനയുടെ ഭാഗം’; ഭാഗ്യലക്ഷ്മി

Webdunia
തിങ്കള്‍, 17 ഡിസം‌ബര്‍ 2018 (07:32 IST)
ഒടിയനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ നടി മഞ്ജു വാര്യർ പ്രതികരിക്കണമെന്ന സംവിധായകന്‍ ശ്രീകുമാർ മേനോന്റെ പ്രസ്‌താവന തള്ളി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.

ഒടിയൻ ഒരു മോശം സിനിമയല്ല. മോഹൻലാൽ എന്ന മഹാനടന്റെ മറ്റൊരു നല്ല സിനിമയാണിത്. എന്നാല്‍ ചിത്രത്തിനെതിരെ നടക്കുന്ന ആക്രമണങ്ങളിൽ നടി മഞ്ജു എന്തിനാണ് മറുപടി പറയണമെന്നും തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ഭാഗ്യലക്ഷ്മി ചോദിച്ചു.

ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

ഒരു ഹർത്താൽ തകർക്കാനുളള അത്രയും ഫാൻസ് ഉളള ആളാണ് മോഹൻലാൽ എന്ന അതുല്യ നടൻ എന്ന് കേരളത്തിനും സിനിമാ ലോകത്തിനും ബോധ്യമായ ദിനമാണ് "ഒടിയൻ" എന്ന സിനിമ ഇറങ്ങിയ ദിവസം..
നല്ലതും ചീത്തതുമായ എത്രയോ സിനിമകൾ അഭിനയിക്കുകയും നിർമ്മിക്കുകയും ചെയ്ത അദ്ദേഹത്തിന് ഈ സിനിമ എന്താണെന്നും എങ്ങനെ എടുത്തിട്ടുണ്ടെന്നും ഉളള ഉത്തമ ബോധ്യത്തോടെതന്നെയാണ് പുറത്തിറക്കിയത്..അപ്പോൾ തന്റെ
സിനിമ മോശമാണെങ്കിൽ അത് പുറത്ത് ഇറക്കാതിരിക്കാനും തന്റെ പ്രേക്ഷകരെ നിരാശപ്പെടുത്താതിരിക്കാനുമുളള ചുമതല പൂർണ്ണമായും മോഹൻലാലിനാണ്.. കാരണം അദ്ദേഹം ഈ സിനിമയുടെ നിർമ്മാതാവു കൂടിയാണ്..പിന്നെ,വിത്യസ്ഥ സാഹചര്യങ്ങളിൽ ഈ സിനിമ രണ്ട് തവണ കണ്ട പ്രേക്ഷക എന്ന നിലക്ക്, ഇതൊരു മോശം സിനിമയേയല്ല.മോഹൻലാൽ എന്ന മഹാ നടന്റെ നല്ലൊരു സിനിമ തന്നെയാണ് "ഒടിയൻ" എന്നാണ് എന്റെ അഭിപ്രായം.ഒരാൾക്ക് ഇഷ്ടമായില്ലെന്ന് കരുതി മറ്റൊരാൾക്ക് ഇഷ്ടമാവിലെന്ന്/ഇഷ്ടപ്പെടരുതെന്ന് കരുതരുത്.
സിനിമ കാണാത്തവർ പോലും ഈ സിനിമക്കെതിരെ സംസാരിക്കുമ്പോൾ തന്നെ മനസ്സിലാവും.ഇതൊരു ഗൂഡാലോചനയുടെ ഭാഗമാണെന്ന്..മലയാള സിനിമയിൽ മോശം സിനിമകൾ വന്നിട്ടില്ലേ?എത്രയോ വലിയ സംവിധായകരുടെ മോശമായ സിനിമകൾ ഇറങ്ങിയിട്ടില്ലേ?മോഹൻലാലിന്റെ മോശം സിനിമകൾ ഇറങ്ങിയിട്ടില്ലേ?
സിനിമക്കെതിരെയല്ല പ്രത്യേകിച്ച് ഒരു വ്യക്തിക്കെതിരെയാണ് ഈ ആക്രമണം..
അതിന് പേര് വിമർശനം എന്നല്ല,വേറെയാണ്. മോഹൻലാൽ സിനിമ കാണാൻ പോയവർ സിനിമ കണ്ടിട്ട് മോഹൻലാലിനെ ചീത്ത വിളിക്കാതെ സംവിധായകനെ ചീത്ത വിളിക്കുന്നത് എന്ത് മര്യാദയാണ്.?....ചോറുണ്ണുന്നവന് മനസ്സിലാവും ഒടിയനാരാണെന്നും,എവിടെ ഇരുന്നാണ് ഒടി വെക്കുന്നതെന്നും..പിന്നെ ശ്രീകുമാർ മേനോൻ ഇന്നലെ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞു മഞ്ജു വാര്യർ ഇതിന് മറുപടി പറയണമെന്ന്, എന്തിന്,?മഞ്ജു എന്തിനാണ് മറുപടി പറയുന്നത്?ഇതിന് ആരും മറുപടി പറയേണ്ടതില്ല...ആദ്യത്തെ ആക്രമണം മാത്രമാണിത്,നല്ല സിനിമയാണെങ്കിൽ വിജയിക്കും..സ്വന്തം അഭിപ്രായത്തിൽ സിനിമ കാണുന്നവരുമുണ്ട് ഇവിടെ...

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം

പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ, 30നും ഡിസംബർ ഒന്നിനും മണ്ഡലത്തിൽ പര്യടനം നടത്തും

പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കൽ: വിവാഹ സർട്ടിഫിക്കറ്റോ ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ നിർബന്ധം

ശബരിമലയിലേക്ക് പോകുന്ന തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്; വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുത്

മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രന്‍; അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ലെന്ന് ഭീഷണി

അടുത്ത ലേഖനം
Show comments