Publish Date: Sat, 15 Dec 2018 (19:53 IST)
Updated Date: Sat, 15 Dec 2018 (19:55 IST)
മഞ്ജു വാര്യരെ താന്‍ എന്ന് സഹായിക്കാന്‍ ആരംഭിച്ചോ അന്നുമുതലാണ് തനിക്കെതിരായ വ്യക്തിപരമായ ആക്രമണങ്ങള്‍ തുടങ്ങിയതെന്ന് ഒടിയന്‍റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ഇപ്പോള്‍ തനിക്കെതിരെ നടക്കുന്ന സോഷ്യല്‍ മീഡിയ ആക്രമണങ്ങളോട് പ്രതികരിക്കാന്‍ മഞ്ജു വാര്യര്‍ക്ക് ബാധ്യതയുണ്ടെന്നും ശ്രീകുമാര്‍ മേനോന്‍ അഭിപ്രായപ്പെട്ടു.
മാതൃഭൂമി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ശ്രീകുമാര്‍ മേനോന്‍ ഇങ്ങനെ പറയുന്നത്. മഞ്ജു വാര്യര്‍ എന്ന ബ്രാന്‍ഡ് സൃഷ്ടിക്കപ്പെട്ടത് തന്നിലൂടെയാണെന്നും അതുകൊണ്ടുതന്നെ ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങള്‍ക്കുള്ള ഒരു കാരണം അതാണെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു.
മഞ്ജുവിനെ ഇന്നത്തെ നിലയിലേക്ക് മാറ്റിത്തീര്‍ത്തതോടെയാണ് എനിക്കെതിരായ ആക്രമണങ്ങളും ആരംഭിച്ചത്. ഇപ്പോള്‍ നടക്കുന്നത് അതിന്‍റെ ക്ലൈമാക്സാണ്. ഇക്കാര്യത്തില്‍ മഞ്ജു പ്രതികരിക്കുമെന്നാണ് എന്‍റെ വിശ്വാസം - ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കുന്നു.
വലിയ വിമര്‍ശനങ്ങള്‍ക്കിടയിലും ‘ഒടിയന്‍’ വന്‍ വിജയമായി മാറുകയാണ്. ഇന്ത്യയില്‍ നിന്ന് ആദ്യദിനം 16 കോടിയിലേറെ കളക്ഷന്‍ നേടിയ ഒടിയന്‍ ആഗോളവ്യാപകമായി നേടിയത് മുപ്പതുകോടിയിലേറെയാണ്. ഒരു മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു നേട്ടമാണ്.