Webdunia - Bharat's app for daily news and videos

Install App

'നയൻതാരയെ ഭാര്യയായി കിട്ടാൻ ആരായാലും ആഗ്രഹിച്ചുപോകും', താരത്തോടുള്ള ഇഷ്ടം വെളിപ്പെടുത്തി ദുൽഖർ !

Webdunia
ബുധന്‍, 11 മാര്‍ച്ച് 2020 (17:37 IST)
തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറിനെ ഇഷ്ടപ്പെടാത്താവർ കുറവായിരിക്കും. സിനിമാ മേഖലയിൽനിന്നു തന്നെ നയൻ‌താരയ്ക്ക് വലിയ കൂട്ടം ആരാധകർ തന്നെയുണ്ട്. അതിൽ സൂപ്പർസ്റ്റാറുകൾ പോലും ഉണ്ട് എന്നതാണ് വസ്തവം, ഇപ്പോഴിതാ താരത്തോടുള്ള അരാധന തുറന്നുപറഞ്ഞിരിക്കുകയാണ് മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാൻ. സണ്‍ ടിവിയിലെ വണക്കം തമിഴാ എന്ന പരിപാടിയില്‍ ഒരുഫൺ ഗെയമ്മിനിടെയാണ് നയൻതാരയോടുള്ള ഇഷ്ടത്തെക്കുറിച്ച് ദുൽഖർ തുറന്നുപറഞ്ഞത്. 
 
പരിപാടിയില്‍ ചില തമിഴ് നടിമാരുടെ ചിത്രങ്ങള്‍ മുഖം കാണാന്‍ കഴിയാത്ത രീതിയില്‍ ദുല്‍ഖറിന് മുന്നില്‍ അവതാരകര്‍ വെച്ചിരുന്നു. തുടര്‍ന്ന് ചോദ്യമിങ്ങനെ 'ഇപ്പോള്‍ വിവാഹിതനല്ലായിരുന്നെങ്കില്‍ എത് സിനിമാ നടിയെ ആവും ഭാര്യയായി സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നത്'. നായൻതാരയുടെ ചിത്രമാണ് ദുല്‍ഖര്‍ തിരഞ്ഞെടുത്തത്. ആരാണ് ആ നടി എന്ന് അറിയാതെയായിരുന്നു ദുൽഖർ ആ ചിത്രം തിരഞ്ഞെടുത്തത്. 
 
ഗെയിമിനൊടുവിൽ നയൻതാരയുടെ ചിത്രം പ്രത്യക്ഷപ്പെട്ടതോടെയാണ് താരത്തെ കുറിച്ച്‌ ദുൽഖർ മനസുതുറന്നത്. 'നയന്‍താരയുടെ ആരാധകനാണ് ഞാൻ നായാൻതാര വാപ്പച്ചിയോടൊപ്പം സിനിമ ചെയ്യുന്ന സമയം മുതല്‍ തന്നെ അവരെ ആരാധനയോടെ കണ്ടിരുന്നു. പിന്നെ നയന്‍താരയെ പോലെ സൗന്ദര്യവും കഴിവും ഉളള യുവതിയെ ഏത് യുവാവാണ് ആഗ്രഹിക്കാത്തത്. ഇപ്പോഴും തന്റെ സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതാണ് നയന്‍താരയുടെ എറ്റവും വലിയ പ്ലസ് പോയിന്റ്' ദുല്‍ഖര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നോട്ട് നാലഞ്ചുഭാഗങ്ങളായി കീറിപ്പോയോ, മാറിയെടുക്കാം!

ഓരോ ദിവസവും കഴിയുന്തോറും സ്വര്‍ണത്തിന് വില കൂടിക്കൂടിവരുന്നു, കാരണം അറിയാമോ

ഹിന്ദി ദേശീയ ഭാഷയല്ലെന്ന ക്രിക്കറ്റ് താരം ആര്‍ അശ്വിന്റെ പ്രസ്താവനയെ അനുകൂലിച്ച് ബിജെപി നേതാവ് അണ്ണാമലൈ

ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാന്‍ ശ്രമിക്കുന്നു: രാഹുല്‍ ഈശ്വറിനെതിരെ പോലീസില്‍ പരാതി നല്‍കി നടി ഹണി റോസ്

പി ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക്

അടുത്ത ലേഖനം
Show comments