'വീടിന്റെ പരിപാടിക്ക് വരാൻ പറ്റില്ല, കല്യാണത്തിന് വരാം’ - തന്റെ വോയിസ് മെസേജിനു മമ്മൂക്ക മറുപടി നൽകുമെന്ന് കരുതിയതല്ലെന്ന് മണികണ്ഠൻ

ചിപ്പി പീലിപ്പോസ്

ബുധന്‍, 11 മാര്‍ച്ച് 2020 (16:27 IST)
ദുൽഖർ സൽമാൻ, വിനായകൻ എന്നിവർ കേന്ദ്രകഥാപാത്രമായ കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയനായ താരമാണ് മണികണ്ഠൻ. എം പത്മകുമാർ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ മാമാങ്കത്തിലും മണികണ്ഠൻ ഉണ്ടായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായ വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് താരമിപ്പോൾ.
 
മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ പുതിയ വീട് വെച്ചപ്പോൾ മമ്മൂക്കയ്ക്ക് മെസേജ് അയച്ച കാര്യം മണികണ്ഠൻ പറയുന്നുണ്ട്. ‘മമ്മൂക്ക ഞാൻ ഒരു വീട് വാങ്ങി’ എന്ന് മണികണ്ഠൻ മമ്മൂട്ടിക്ക് മെസേജ് അയച്ചു. തിരിച്ച് എന്തെങ്കിലും അയക്കുമെന്ന് പ്രതീക്ഷിച്ചായിരുന്നില്ല അതെന്ന് താരം പറയുന്നു. 
 
എന്നാൽ, മമ്മൂട്ടി തിരിച്ച് മെസേജ് അയച്ചു. ‘എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ. എല്ലാവിധ നന്മകളും നിനക്ക് ഉണ്ടാകട്ടെ. വീടിന്റെ പരിപാടിക്ക് വരാൻ പറ്റില്ല. കല്യാണം ഈ പരിസരത്ത് ഉണ്ടെങ്കിൽ വരാം’ എന്നായിരുന്നു മമ്മൂട്ടി തിരിച്ചയച്ചത്. മമ്മൂക്ക വീട്ടിൽ വന്നതിനു തുല്യമായിരുന്നു അതെന്ന് മണികണ്ഠൻ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം രേഷ്മയുടെ കണ്ണിൽ മുളക് തേച്ച് രജിത് കുമാർ, സസ്പെൻഷൻ; കട്ട സപ്പോർട്ടുമായി ആദിത്യൻ ജയൻ!