Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വീണ് പോകുമ്പോഴെല്ലാം നിങ്ങള്‍ എന്നെ പിടിച്ചുയര്‍ത്തി';'കൊത്ത'റിലീസിന് പിന്നാലെ ദുല്‍ഖര്‍ സല്‍മാന്‍

Dulquar Salman king of kotha movie dulquar Salman about king of kotha

കെ ആര്‍ അനൂപ്

, ശനി, 26 ഓഗസ്റ്റ് 2023 (10:45 IST)
'കിംഗ് ഓഫ് കൊത്ത' പ്രദര്‍ശനത്തിന് എത്തിയതിന് പിന്നാലെ ആരാധകരോട് നന്ദി പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍. താന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ സ്‌നേഹവും പിന്തുണയും ലഭിച്ചെന്നും വീണു പോകുമ്പോഴെല്ലാം നിങ്ങള്‍ ഓരോരുത്തരും പിടിച്ചുയര്‍ത്തിയെന്നും നടന്‍ എഴുതി.

ദുല്‍ഖര്‍ സല്‍മാന്റെ വാക്കുകളിലേക്ക്
സ്നേഹം! എനിക്ക് സ്വപ്നം കാണാന്‍ കഴിയുന്നതിലും കൂടുതല്‍ സ്നേഹം എനിക്ക് എപ്പോഴും ലഭിച്ചിട്ടുണ്ട്. ഞാന്‍ ഇവിടെയുണ്ടാകാന്‍ കാരണം നിങ്ങള്‍ ഓരോരുത്തരും ആണ്. ആ സ്നേഹം കാരണം ഞാന്‍ എല്ലാ സമയത്തും എല്ലാം നല്‍കുന്നു. ഞാന്‍ വീണ് പോകുമ്പോഴെല്ലാം നിങ്ങള്‍ എന്നെ പിടിച്ചുയര്‍ത്തി. അത് എന്നെ കഠിനമായി പരിശ്രമിക്കുന്നത് തുടരാന്‍ പ്രോത്സാഹിപ്പിക്കുന്നു. ഞങ്ങളുടെ സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്ന് ഇത്രയധികം സ്‌നേഹം ലഭിക്കുന്നതില്‍ ഞാന്‍ വിനീതനാണ്. ഒരു സെറ്റിലെ എല്ലാ ദിവസവും ഓരോ സിനിമയും ഒരു പഠനാനുഭവമാണ്.
 
 
നിങ്ങളെ രസിപ്പിക്കാന്‍ ഞങ്ങളുടെ സിനിമയ്ക്ക് അവസരം നല്‍കുന്ന ഓരോരുത്തര്‍ക്കും നന്ദി, നിങ്ങളുടെ ഓണത്തിന്റെ ഭാഗമാകാന്‍ ഞങ്ങള്‍ക്ക് സാധിച്ചതില്‍ സന്തോഷം. ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പേടിയോടെയാണ് ചെയ്തത്,മോശമാവരുതെന്നാണ് മനസില്‍,'ചന്ദ്രമുഖി 2' അഭിനയിച്ചപ്പോള്‍, വിശേഷങ്ങള്‍ പങ്കുവെച്ച് രാഘവാ ലോറന്‍സ്