Webdunia - Bharat's app for daily news and videos

Install App

'ദ മെ​ഗാസ്റ്റാർ ഈസ് ബാക്ക്','ബസൂക്ക' ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ദുൽഖർ സൽമാൻ

കെ ആര്‍ അനൂപ്
ശനി, 3 ജൂണ്‍ 2023 (10:32 IST)
മമ്മൂട്ടിയുടെ സിനിമ പോസ്റ്ററുകൾ മകനും ഇന്ത്യ ഒട്ടാകെ ആരാധകരുള്ള നടനുമായ ദുൽഖർ സൽമാൻ പങ്കുവെക്കുമ്പോൾ ആരാധകർക്കും ആവേശമാണ്.ബസൂക്ക എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടപ്പോഴും ഡിക്യു പിതാവിൻറെ സിനിമയെക്കുറിച്ച് എന്താണ് എഴുതിയത് എന്ന് സിനിമ പ്രേമികൾ നോക്കാറുണ്ട്.
 
പോണിടെയ്ൽ കെട്ടി റോയൽ എൻഫീൽഡ് ബുള്ളറ്റിനൊപ്പം നിൽക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിൽ കാണാനായത്. 'ദ മെ​ഗാസ്റ്റാർ ഈസ് ബാക്ക്' എന്നാണ് ബാപ്പയുടെ സിനിമ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മകനായ ദുൽഖർ എഴുതിയത്.
 
സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി.എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ചേർന്ന് നിർമിക്കുന്ന ചിത്രം ക്രൈം ഡ്രാമ ജോണറിലാണ് എത്തുന്നത്. 
 
മലയാളത്തിൽ ഇക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്. ചിത്രത്തിൽ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു. മമ്മൂട്ടിക്കൊപ്പം ഗൗതം മേനോൻ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട്. ഈശ്വര്യ മേനോൻ, ദിവ്യ പിള്ള തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. കൊച്ചിയിലും ബാംഗ്ലൂരിലും ആയിട്ടാണ് ചിത്രീകരണം നടക്കുന്നത്. 
 
നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി മിഥുൻ മുകുന്ദൻ സംഗീത സംവിധാനം നിർവഹിക്കുന്നു. സഹ നിർമാതാവ് - സഹിൽ ശർമ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ - സൂരജ് കുമാർ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments