Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മമ്മൂട്ടി സാറിനൊപ്പം പ്രവര്‍ത്തിക്കുക എന്ന സ്വപ്നം' ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന 'ബസൂക്ക' വരുന്നു

Bazooka  മമ്മൂട്ടി

കെ ആര്‍ അനൂപ്

, ബുധന്‍, 10 മെയ് 2023 (12:32 IST)
മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യുന്ന ത്രില്ലിലാണ് സംവിധായകന്‍ ഡീനോ ഡെന്നീസ്.ഡിനോ തന്നെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്റില്‍ സാമുദ്രിക ഹാളില്‍ നടന്നു. ബസൂക്ക എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.
 
 'മമ്മൂട്ടി സാറിനൊപ്പം പ്രവര്‍ത്തിക്കുക എന്ന എന്റെ സ്വപ്നത്തിന്റെ പരിസമാപ്തിയാണ് ഈ ചിത്രം. ഈ തിരക്കഥയാണ് എനിക്ക് അതിനുള്ള അവസരം നല്‍കിയത്. അദ്ദേഹത്തെപോലെ അനുഭവപരിചയവുമുള്ള ഒരു നടനെ സംവിധാനം ചെയ്യുക എന്നത് ജീവിതത്തിലെ ഭാഗ്യമായതിനാല്‍ ഞാന്‍ ത്രില്ലിലാണ്. '-ഡീനോ ഡെന്നീസ് പറഞ്ഞു.
 
സഹ നിര്‍മാതാവ് ജിനു വി എബ്രഹാം സിനിമയെക്കുറിച്ച് പറയുന്നു 'ഇത് ഞങ്ങള്‍ക്ക് വളരെ സവിശേഷമായ ഒരു ചിത്രമാണ്, കാരണം ഞങ്ങള്‍ മമ്മൂട്ടിയെ പോലെയുള്ള ഒരു ഇതിഹാസത്തിനൊപ്പം പ്രവര്‍ത്തിക്കുകയാണ്. കേരളത്തില്‍ മാത്രമല്ല, എല്ലാ സ്വീകരിക്കുന്ന ഒരു സിനിമ ഞങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. '-ജിനു പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധനുഷിന്റെ 'ക്യാപ്റ്റന്‍ മില്ലെര്‍' എന്തായി ? അപ്‌ഡേറ്റുമായി നിര്‍മ്മാതാക്കള്‍