'സിനിമ കണ്ടോ, അതിലെ സംഭാഷണങ്ങൾ കൊണ്ടോ വാപ്പച്ചിയെ വിലയിരുത്തരുത്': ദുൽഖർ

'സിനിമ കണ്ടോ, അതിലെ സംഭാഷണങ്ങൾ കൊണ്ടോ വാപ്പച്ചിയെ വിലയിരുത്തരുത്': ദുൽഖർ

Webdunia
ചൊവ്വ, 17 ജൂലൈ 2018 (12:59 IST)
സിനിമയിലെ വിള്ളലിനെക്കുറിച്ച് അഭിപ്രായങ്ങളുമായി പലരും രംഗത്തെത്തിയിരുന്നു. ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് ദുൽഖർ സൽമാന്റെ വാക്കുകളാണ്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം സിനിമയെക്കുറിച്ചും തന്റെ നിലപാടിനെക്കുറിച്ചും താരം വ്യക്തമാക്കിയത്.
 
നടൻ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യത്തിൽ ദുൽഖറിന്റെ മറുപടി ഇങ്ങനെയായിരുന്നു, ''ഒരഭിപ്രായം പറയാൻ എളുപ്പമാണ്. വിവാദവുമായി ബന്ധപ്പെട്ടുനിൽക്കുന്ന എല്ലാ ആളുകളെയും ചെറുപ്പം മുതലേ എനിക്ക് അറിയാവുന്നതാണ്. എന്നോട് നല്ല രീതിയിലെ എല്ലാവരും പെരുമാറിയിട്ടുള്ളൂ. ഞാൻ അമ്മ എക്സിക്യൂട്ടീവിലെ അംഗമല്ല, അതുകൊണ്ടുതന്നെ ആ വിഷയത്തിൽ അഭിപ്രായം പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.'
 
തന്റെ സിനിമകളിൽ സ്ത്രീവിരുദ്ധത ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാകില്ല. രാഷ്ട്രീയം പറയാനല്ല, തന്റെ സിനിമകളിലൂടെ നിലപാടും അഭിപ്രായവും അറിയിക്കാനാണ് താത്പര്യം എന്നും ദുൽഖർ പറഞ്ഞു. ''എനിക്ക് വാപ്പിച്ചിയെ നന്നായറിയാം. എന്നെയും സഹോദരിയെയും എങ്ങനെയാണ് വളർത്തിയത് എന്നുമറിയാം. സ്ത്രീകളെ ബഹുമാനിക്കുന്ന കുടുംബമാണ് ഞങ്ങളുടേത്. വീടിനകത്തും പുറത്തും. ''സിനിമ കണ്ടോ, അതിലെ സംഭാഷണങ്ങൾ കൊണ്ടോ വാപ്പിച്ചിയെ വിലയിരുത്തരുത്.  പൊതുവേദികളിൽ ഒരിക്കൽപ്പോലും സ്ത്രീകൾക്കെതിരായി ഒരുവാക്കുപോലും പറഞ്ഞിട്ടില്ല. സ്ത്രീകളെ ബഹുമാനിക്കുന്നയാളാണ് അദ്ദേഹം. വാപ്പിച്ചിയെ ബാധിക്കുന്നതെന്നും എന്നെയും ബാധിക്കും. ആരെയും മനപ്പൂർവ്വം വേദനിപ്പിക്കുന്ന ആളല്ല വാപ്പിച്ചി'' എന്നും ദുൽഖർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനഞ്ച് വർഷത്തെ കാത്തിരിപ്പിന് വിരാമം, സെൻസസ് 2027 നാളെ മുതൽ, കേരളത്തിലെ ആദ്യഘട്ട സെൻസസ് ജൂണിൽ

ഇറാനെതിരായ യുദ്ധത്തിൽ നിങ്ങൾക്കും സംഭാവന നൽകാം, അറബ് പങ്കാളിത്തം സ്വാഗതം ചെയ്ത് വൈറ്റ് ഹൗസ്

ഇസ്ഫഹാനിലെ ഇറാന്‍ ആയുധശാലയില്‍ ബസ്റ്റര്‍ ബോംബുകള്‍ പ്രയോഗിച്ച് അമേരിക്ക, ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ട്രംപ്

എസ്.ഡി.പി.ഐ പിന്തുണ ആവശ്യപ്പെട്ടിട്ടില്ല, ബിജെപിയെ തോൽപ്പിക്കാൻ എൽഡിഎഫാണ് നല്ലതെന്ന് കാണുമ്പോൾ പലരും പിന്തുണയ്ക്കും: പിണറായി വിജയൻ

Middle East Crisis : ഇറാൻ യുദ്ധത്തിൽ പകുതി ലക്ഷ്യം പൂർത്തിയായെന്ന് നെതന്യാഹു

അടുത്ത ലേഖനം
Show comments