Select Your Language

Notifications

webdunia
webdunia
webdunia
webdunia

നീരാളി ബോക്‍സോഫീസില്‍ തലകുത്തിവീണതിന്‍റെ 10 കാരണങ്ങള്‍ !

മോഹന്‍ലാല്‍ ആരാധകര്‍ പോലും നീരാളിയെ കൈവിട്ടു!

നീരാളി ബോക്‍സോഫീസില്‍ തലകുത്തിവീണതിന്‍റെ 10 കാരണങ്ങള്‍ !
, തിങ്കള്‍, 16 ജൂലൈ 2018 (15:37 IST)
സമീപകാലത്ത് ഒരു മോഹന്‍ലാല്‍ സിനിമയ്ക്കും സംഭവിച്ചിട്ടില്ലാത്ത തിരിച്ചടിയാണ് നീരാളി എന്ന ചിത്രത്തിന് ബോക്സോഫീസില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മോഹന്‍ലാല്‍ ആരാധകര്‍ പോലും ചിത്രത്തെ കൈയൊഴിഞ്ഞു കഴിഞ്ഞു. ഇത്രയും നിലവാരമില്ലാത്ത സിനിമകളില്‍ മോഹന്‍ലാല്‍ എന്തിന് അഭിനയിക്കുന്നു എന്നാണ് മഹാനടനെ സ്നേഹിക്കുന്നവര്‍ വേദനയോടെ ചോദിക്കുന്നത്.
 
തിയേറ്ററില്‍ നീരാളി തലകുത്തി വീണതിന്‍റെ കാരണങ്ങള്‍ ഏറെ പ്രത്യക്ഷമാണ്. ഒന്ന് ആ സിനിമയുടെ മോശം തിരക്കഥ തന്നെ. ത്രില്ലര്‍ ജോണറില്‍ പെട്ട ഒരു സിനിമയ്ക്ക് ആ പിരിമുറുക്കം സമ്മാനിക്കാന്‍ കഴിയുന്ന തിരക്കഥ അതിന്‍റെ മിനിമം ആവശ്യമാണ്. എന്നാല്‍ ഒട്ടും ഗ്രിപ്പില്ലാത്ത തിരക്കഥയും, ശുഷ്കമായ ക്ലൈമാക്സും ചിത്രത്തെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തുകളഞ്ഞു.
 
കേട്ടാല്‍ ആരെയും ആകര്‍ഷിക്കുന്ന ഒരു കഥാതന്തുവാണ് നീരാളിയുടേത്. അതുതന്നെയായിരിക്കാം മോഹന്‍ലാലിനെ ആകര്‍ഷിച്ചതും അദ്ദേഹം ഈ സിനിമയ്ക്ക് ഡേറ്റ് കൊടുത്തതും. എന്നാല്‍ എത്രമികച്ച ത്രെഡും നല്ല തിരക്കഥയുടെയും സംവിധാനത്തിന്‍റെയും പിന്‍‌ബലമില്ലെങ്കില്‍ മോശം റിസള്‍ട്ടുണ്ടാകും എന്നതിന് ഉദാഹരണമാണ് ഈ സിനിമ. വളരെ മോശം സംവിധാനമാണ് ഈ സിനിമയ്ക്ക് സംഭവിച്ച തകര്‍ച്ചയ്ക്ക് പ്രധാന കാരണങ്ങളിലൊന്ന്.
 
വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള സിനിമയില്‍ ഒട്ടും നിലവാരമില്ലാത്ത ഗ്രാഫിക്സ് രംഗങ്ങള്‍ പടച്ചുവച്ചതാണ് നീരാളിയെ കുഴപ്പത്തില്‍ ചാടിച്ച മറ്റൊരു കാരണം. സംഭാഷണങ്ങളും കഥാസന്ദര്‍ഭങ്ങളും കൃത്രിമത്വം നിറഞ്ഞതായിരുന്നു. ഗ്രാഫിക്സ് രംഗങ്ങള്‍ കൊച്ചുകുട്ടികളെക്കൊണ്ടു പോലും ‘അയ്യേ..’ എന്ന് പറയിക്കാന്‍ പോന്നവയായിരുന്നു. നായികയായി വന്ന നദിയ മൊയ്തുവിന്‍റെ പ്രകടനം ചിത്രത്തിന്‍റെ തകര്‍ച്ചയ്ക്ക് സുപ്രധാനമായ കാരണമായി.
 
‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ എന്ന സിനിമയിലെ ജോഡിയെ പുനരവതരിപ്പിക്കുമ്പോള്‍ അവശ്യം വേണ്ടിയിരുന്ന ജാഗ്രത പുലര്‍ത്താന്‍ സംവിധായകന് കഴിഞ്ഞില്ല. പല കഥാ സന്ദര്‍ഭങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും തുടര്‍ച്ചയുണ്ടായില്ല. പ്രേക്ഷകരില്‍ സംശയങ്ങള്‍ ബാക്കിനിര്‍ത്തിക്കൊണ്ട് കഥ അവസാനിപ്പിച്ചപ്പോള്‍ നിരാശയോടെയാണ് അവര്‍ തിയേറ്റര്‍ വിട്ടത്. എട്ടുമാസത്തെ കാത്തിരിപ്പിന് ശേഷമെത്തുന്ന മോഹന്‍ലാല്‍ സിനിമ എന്ന പ്രതീക്ഷയില്‍ തിയേറ്ററിലെത്തിയവര്‍ക്ക് പകുതിവെന്ത ഒരു വിഭവമാണ് നീരാളിയുടെ അണിയറപ്രവര്‍ത്തകര്‍ കാഴ്ചവച്ചത്. എന്തായാലും മോഹന്‍ലാലിന്‍റെ കരിയറിലെ തന്നെ ഏറ്റവും മോശം തിയേറ്റര്‍ പെര്‍ഫോമന്‍സ് നടത്തുന്ന സിനിമയായി ഇത് മാറിയിരിക്കുന്നതായാണ് വിവരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌തു, പിറ്റേ ദിവസം കിടക്ക പങ്കിടാൻ വിളിച്ചു; പ്രമുഖ തമിഴ് സംവിധായകനെക്കുറിച്ച് ശ്രീ റെഡ്ഡി