ദുൽഖറിന് മമ്മൂട്ടി നൽകിയ ഉപദേശം ഇതായിരുന്നു!
ദുൽഖറിന് മമ്മൂട്ടി നൽകിയ ഉപദേശം ഇതായിരുന്നു!
Publish Date: Fri, 10 Aug 2018 (14:00 IST)
Updated Date: Fri, 10 Aug 2018 (14:02 IST)
താരപുത്രൻ എന്ന പരിഗണന ഇല്ലാതെ തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ദുൽഖർ സൽമാൻ. അഭിനയത്തിൽ മമ്മൂട്ടിയുടെ ഉപദേശങ്ങൾ ദുൽഖർ സ്വീകരിക്കാറുണ്ടെന്ന് ഇതിന് മുമ്പും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ എഫ്എം റേഡിയോയ്‌ക്ക് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയിൽ നിന്ന് കിട്ടിയ ഉപദേശത്തെക്കുറിച്ച് പറയുകയായിരുന്നു ദുൽഖർ.
അഭിനയജീവിതത്തിൽ ലഭിച്ച മികച്ച ഉപദേശം ഏതെന്നായിരുന്നു അവതാരകയുടെ ചോദ്യം. ദുൽഖർ മറുപടി പറയുന്നതിനു മുൻപേ മറ്റൊരു അവതാരകയുടെ ചോദ്യവുമെത്തി.
'ആക്ഷനും കട്ടിനും ഇടയിൽ ലോകത്തിലെ ഏറ്റവും നല്ല നടനാണെന്ന് കരുതണം, കട്ട് പറഞ്ഞു കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും മോശം നടനാണെന്ന് കരുതണം, ഇത് ആര് ആരോട് പറഞ്ഞു? കുസൃതി നിറഞ്ഞ ചിരിയോടെ ദുൽഖർ പറഞ്ഞു, എന്റെ അച്ഛൻ എനിക്ക് നൽകിയതെന്ന്.
കർവാൻ സംവിധായകൻ ആകർഷ് ഖുറാന, സഹതാരം മിഥില പാർക്കർ എന്നിവരും അഭിമുഖത്തിലുണ്ടായിരുന്നു.