Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യൻ ടീം ക്യാപ്റ്റനായി ദുല്‍ഖർ! സോയ ഫാക്ടര്‍ ട്രെയിലർ പുറത്ത്

ദുൽഖർ സൽമാൻ
, വ്യാഴം, 29 ഓഗസ്റ്റ് 2019 (17:08 IST)
ദുൽഖർ സൽമാൻ, സോനം കപൂർ എന്നിവർ പ്രധാന കഥാപാത്രമായി എത്തുന്ന ദ സോയ ഫാക്ടറിന്റെ ട്രെയിലർ പുറത്ത്. 1983ല്‍ ഇന്ത്യ ലോകകപ്പ് നേടിയ ദിവസം ജനിച്ച സോയ എന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. 
 
ഇന്ത്യൻ ടീമിന്റെ ക്യാപ്ടനായിട്ടാണ് ദുൽഖർ എത്തുന്നത്. സോയ സോളങ്കി എന്ന പെണ്‍കുട്ടിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ക്യാപ്റ്റനും തമ്മിലുള്ള പ്രണയവും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. പ്രദ്യുമ്‌നന്‍ സിങ് ആണ് തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഭിഷേക് ശര്‍മ്മയാണ്.
 
കാര്‍വാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തിയ ദുല്‍ഖറിന്റെ രണ്ടാമത്തെ ചിത്രമാണ് സോയ ഫാക്ടര്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വയസ്സ് 49 കഴിഞ്ഞു'; ഇനിയും വിവാഹിതയാകാത്തതിന്റെ കാരണം വെളിപ്പെടുത്തി ലക്ഷ്മി ഗോപാലസ്വാമി