Dulquer Salmaan: നല്ല ശ്രമങ്ങളെ മലയാളി എന്നും അംഗീകരിക്കും; ബുദ്ധിയുള്ളവർ; അവരെ സ്പൂണ്‍ ഫീഡ് ചെയ്യാന്‍ പറ്റില്ല: ദുല്‍ഖര്‍

നിഹാരിക കെ.എസ്
ബുധന്‍, 17 സെപ്‌റ്റംബര്‍ 2025 (08:16 IST)
വ്യത്യസ്തവും പുതുമയുള്ള സിനിമകള്‍ ചെയ്യാൻ ധൈര്യം നൽകുന്നത് മലയാളി പ്രേക്ഷകർ ആണെന്ന് ദുൽഖർ സൽമാൻ. അത്തരം സിനിമകൾക്ക് മലയാളികൾ നൽകുന്ന സ്വീകാര്യതയാണ് തങ്ങളെ കൊണ്ട് വീണ്ടും വ്യത്യസ്തമായ സിനിമകൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത് എന്നും ദുൽഖർ പറഞ്ഞു. 
 
നല്ലത് ചെയ്താല്‍ മലയാളികള്‍ അംഗീകരിക്കും, തങ്ങളേക്കാള്‍ ബുദ്ധി അവര്‍ക്കുണ്ടെന്ന് അംഗീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും ദുല്‍ഖര്‍. ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
 
''മലയാളത്തില്‍ നിന്നും ലഭിക്കുന്ന പ്രധാന പ്രോത്സാഹനം പ്രേക്ഷകരില്‍ നിന്നുമാണ്. നിങ്ങള്‍ വ്യത്യസ്തമായ എന്തെങ്കിലും, മുമ്പൊരിക്കലും ചെയ്യാത്തൊരു കാര്യം, ആത്മാര്‍ത്ഥവും സത്യസന്ധവുമായ ശ്രമം നടത്തിയാല്‍ അവര്‍ അത് അംഗീകരിക്കും. പ്രേക്ഷകരില്‍ നിന്നുമാണ് അതിനുള്ള ധൈര്യം ഞങ്ങള്‍ക്ക് ലഭിക്കുന്നത്'' ദുല്‍ഖര്‍ പറയുന്നു.
 
അതേസമയം മലയാളികള്‍ വളരെ ടഫ് ആയ പ്രേക്ഷകരുമാണ്. ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ അവരില്‍ നിന്നും പഠിച്ചിട്ടുണ്ട്. അവരെ സ്പൂണ്‍ ഫീഡ് ചെയ്യാന്‍ പറ്റില്ല. എല്ലായിപ്പോഴും അവരെ ഗസ് ചെയ്യാന്‍ വിടണം. അവര്‍ക്ക് നമ്മളേക്കാള്‍ ബുദ്ധിയിട്ടുണ്ട്. ആദ്യം അതാണ് നമ്മള്‍ വിശ്വസിക്കേണ്ടത് എന്നും ദുല്‍ഖര്‍ പറയുന്നു.
 
''പലപ്പോഴും നമ്മള്‍ സിനിമയെ സമീപിക്കുക, ഇതാണ് പ്രേക്ഷകര്‍ക്ക് വേണ്ടത്, ഇതാണ് വര്‍ക്കാകുന്നത് എന്ന ചിന്തയോടെയാണ്. എന്താണ് വര്‍ക്കാവുകയെന്നോ, എന്താണ് അവര്‍ക്ക് വേണ്ടതെന്നോ നമുക്കറിയില്ല. അങ്ങനെ ചെയ്താല്‍ അവരേക്കാള്‍ ബുദ്ധി നമുക്കുണ്ടെന്ന് ചിന്തിക്കലാകും. അത് സിനിമയെ ബാധിക്കും. വേണ്ടത്ര എഫേര്‍ട്ട് ഇടില്ല''.
 
പ്രേക്ഷകര്‍ക്ക് നമ്മളേക്കാള്‍ ബുദ്ധിയിട്ടുണ്ടെന്നും, നമ്മളേക്കാള്‍ അറിവുണ്ടെന്നും എല്ലാ ചെറിയ കാര്യങ്ങളും കണ്ടെത്താനും ഊഹിക്കാനും അവര്‍ക്ക് സാധിക്കുമെന്നുമാണ് എന്റെ വിശ്വാസം. ഇതാണ് ഇപ്പോള്‍ എന്റെ ബൈബിള്‍ വാചകം. കാന്തയില്‍ അങ്ങനെ പകുതി മാത്രം പറയുന്ന പല സീനുകളുണ്ട്. അത് എങ്ങനെയാണ് അവര്‍ തുറന്ന് കണ്ടെത്തുക എന്നറിയാനുള്ള ആകാംഷയുണ്ടെന്നും താരം പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂര്‍ മുന്‍ ആര്‍ച്ച് ബിഷപ് ജേക്കബ് തൂങ്കുഴി അന്തരിച്ചു

ചാർലി കിർക്കിനെ എന്തിന് കൊന്നു?, പ്രതി ടൈലർ റോബിൻസന്റെ ടെക്സ്റ്റ് സന്ദേശങ്ങൾ പുറത്ത്

ഭൂമിയിലെ ഏറ്റവും വലിയ ഓട്ടക്കാരനായിരുന്ന ഉസൈന്‍ ബോള്‍ട്ട് ഇപ്പോള്‍ മുഴുവന്‍ സമയവും വീട്ടിലാണ്, സ്‌റ്റെപ്പ് കയറുമ്പോള്‍ ശ്വാസം മുട്ടുന്നു!

മുസ്ലീം ലീഗുമായി അഞ്ച് സീറ്റുകൾ വെച്ചുമാറിയേക്കും, കോൺഗ്രസ്- ലീഗ് ചർച്ചകൾ സജീവം

സപ്ലൈകോ സാധനങ്ങളുടെ വില കുറയ്ക്കുന്നു

അടുത്ത ലേഖനം
Show comments