Lokah Box Office Collection: എമ്പുരാനെ വെട്ടാന്‍ ഇനി വേണ്ടത് എത്ര കോടിയെന്നോ? 250 കോടിയും കടന്ന് കുതിപ്പ്
ലോകഃയുടെ ആഗോള ബോക്‌സ്ഓഫീസ് കളക്ഷന്‍ 252.1 കോടിയായി. മഞ്ഞുമ്മല്‍ ബോയ്‌സിന്റേത് 241.56 കോടിയാണ്
Lokah Box Office Collection: മലയാളത്തിലെ ഏറ്റവും പണംവാരി ചിത്രങ്ങളുടെ പട്ടികയില്‍ കല്യാണി പ്രിയദര്‍ശന്‍ ചിത്രം ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര രണ്ടാം സ്ഥാനത്ത്. മഞ്ഞുമ്മല്‍ ബോയ്‌സിനെ മറികടന്നാണ് ലോകഃ രണ്ടാം സ്ഥാനത്തെത്തിയത്.
ലോകഃയുടെ ആഗോള ബോക്‌സ്ഓഫീസ് കളക്ഷന്‍ 252.1 കോടിയായി. മഞ്ഞുമ്മല്‍ ബോയ്‌സിന്റേത് 241.56 കോടിയാണ്. ലൂസിഫര്‍ രണ്ടാം ഭാഗമായ എമ്പുരാന്‍ 268.05 കോടിയാണ്. എമ്പുരാനെ മറികടക്കാന്‍ ലോകഃയ്ക്കു വേണ്ടത് 16 കോടി കൂടി.
മൂന്നാം വാരം പൂര്‍ത്തിയായപ്പോള്‍ ലോകഃയുടെ ഇന്ത്യ ഗ്രോസ് 141.1 കോടിയായി. നെറ്റ് കളക്ഷന്‍ 119.58 കോടിയാണ്. ഓവര്‍സീസില്‍ നിന്ന് 111 കോടിയും കളക്ട് ചെയ്തു.
ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോകഃ ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് നിര്‍മിച്ചിരിക്കുന്നത്. വേഫററിന്റെ ഏറ്റവും ലാഭകരമായ ചിത്രമാണ് ലോകഃ. കേരളത്തില്‍ നിന്നുള്ള കളക്ഷന്‍ കൊണ്ട് തന്നെ മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ ലോകഃയ്ക്കു സാധിച്ചെന്നാണ് റിപ്പോര്‍ട്ട്.