Select Your Language

Notifications

webdunia
webdunia
webdunia
Sunday, 6 April 2025
webdunia

മമ്മൂട്ടിയുടെ കല്യാണം കഴിഞ്ഞത് സിനിമയിലെത്തും മുന്‍പ്; അതേ വഴിയില്‍ മകനേയും നിര്‍ബന്ധിച്ചു, അമാലിനെ കണ്ടതോടെ ദുല്‍ഖര്‍ വിവാഹത്തിനു സമ്മതിച്ചു

Dulquer Salmaan
, ബുധന്‍, 22 ഡിസം‌ബര്‍ 2021 (09:56 IST)
സിനിമയിലെത്തും മുന്‍പ് വിവാഹം കഴിച്ച നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. വിവാഹത്തിന്റെ കാര്യത്തില്‍ വാപ്പച്ചിയുടെ വഴി തന്നെയാണ് ദുല്‍ഖറും തിരഞ്ഞെടുത്തത്. സിനിമയിലെത്തും മുന്‍പാണ് മമ്മൂട്ടി സുല്‍ഫത്തിനെ വിവാഹം കഴിച്ചത്. അമാല്‍ സുഫിയയെ വിവാഹം കഴിക്കുമ്പോള്‍ ദുല്‍ഖര്‍ സല്‍മാന് പ്രായം 25 ആയിരുന്നു. അമാലിന് ദുല്‍ഖറിനേക്കാള്‍ അഞ്ച് വയസ് കുറവായിരുന്നു. 
 
സിനിമയില്‍ എത്തും മുന്‍പ് വിവാഹം കഴിക്കണമെന്ന് മമ്മൂട്ടിയാണ് ദുല്‍ഖറിനെ ഉപദേശിച്ചത്. നേരത്തെ വിവാഹം കഴിക്കുന്നത് ജീവിതത്തില്‍ കൂടുതല്‍ പക്വത കൈവരിക്കാന്‍ സഹായിക്കുമെന്നാണ് വാപ്പച്ചി അക്കാലത്ത് തന്നോട് പറഞ്ഞിരുന്നതെന്ന് ദുല്‍ഖര്‍ ഓര്‍ക്കുന്നു. കൂടുതല്‍ ഉത്തരവാദിത്തവും ലക്ഷ്യവും ജീവിതത്തില്‍ ഉണ്ടാകാന്‍ വിവാഹം കഴിക്കുകയാണ് വേണ്ടതെന്ന് വാപ്പച്ചി ഇടയ്ക്കിടെ തന്നോട് പറഞ്ഞിരുന്നതായി ദുല്‍ഖര്‍ ഓര്‍ക്കുന്നു. ആദ്യമൊക്കെ വിവാഹത്തിനു ദുല്‍ഖര്‍ എതിരായിരുന്നു. കുറച്ചുകൂടെ കഴിഞ്ഞ് മതി വിവാഹമെന്നായിരുന്നു നിലപാട്. എന്നാല്‍, അമാലിനെ പരിചയപ്പെട്ടതോടെ ആ കഥയില്‍ ട്വിസ്റ്റ് സംഭവിച്ചു. 
 
ദുല്‍ഖറും അമാലും
 
ദുല്‍ഖറും അമാലും ഒരേ സ്‌കൂളിലാണ് പഠിച്ചത്. എന്നാല്‍, ആ സമയത്ത് ഇരുവര്‍ക്കും പരസ്പരം അറിയില്ലായിരുന്നു. തന്റെ വിവാഹം അറേഞ്ചഡ് കം ലൗ ആണെന്നാണ് ദുല്‍ഖര്‍ വെളിപ്പെടുത്തുന്നത്. യുഎസില്‍ നിന്ന് പഠനം കഴിഞ്ഞ് വന്നപ്പോള്‍ വീട്ടില്‍ ദുല്‍ഖറിനായി വിവാഹ ആലോചനകള്‍ തുടങ്ങി. ആദ്യമൊക്കെ ആലോചനകളില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു ദുല്‍ഖര്‍ ചെയ്തിരുന്നത്. സ്‌കൂളില്‍ ഒപ്പം പഠിച്ച അമാലുമായും ആലോചന വന്നു. അതിനിടയിലാണ് ഒരു നിമിത്തം പോലെ പോകുന്ന സ്ഥലത്തൊക്കെ അമാലിനെ കാണാന്‍ തുടങ്ങിയത്. ഒരിക്കല്‍ സിനിമയ്ക്ക് പോയപ്പോള്‍ അവിടെയും ദുല്‍ഖര്‍ അമാലിനെ കണ്ടുമുട്ടി. ഒടുവില്‍ ഇരുവരും സൗഹൃദത്തിലായി.
 
അമാലിനെ കുറിച്ച് ദുല്‍ഖര്‍ ആദ്യം പറയുന്നത് ഉമ്മച്ചി സുല്‍ഫത്തിനോടാണ്. വാപ്പച്ചിയോട് പറയാന്‍ ദുല്‍ഖറിന് ചമ്മലായിരുന്നു. പിന്നീട് അമാലിന്റെയും ദുല്‍ഖറിന്റെയും വീട്ടുകാര്‍ പരസ്പരം കാണുകയും വിവാഹം ഉറപ്പിക്കുകയും ചെയ്തു. അമാലിനും ദുല്‍ഖറിനോട് ഇഷ്ടമായിരുന്നു. അങ്ങനെ ഇരു വീട്ടുകാരുടെയും അനുഗ്രഹത്തോടെയാണ് വിവാഹം നടന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ ഇമോഷണല്‍ സീനിലെ അഭിനയം കണ്ട് ലിജോ ജോസ് പെല്ലിശ്ശേരി ക്യാമറയ്ക്ക് മുന്നില്‍ നിന്നു എഴുന്നേറ്റു പോയി; നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ സെറ്റില്‍ സംഭവിച്ച കാര്യം വെളിപ്പെടുത്തി ജയസൂര്യ