ആദ്യത്തെ കൺമണിയ്ക്കായി ദുൽഖർ, രണ്ടാമാത്തെ കുഞ്ഞിനായി ആസിഫും നിവിനും; യുവതാരങ്ങളുടെ കാത്തിരിപ്പ് സഫലമാകുന്നു!
നിവിനും ദുൽഖറിനും ആസിഫിനും ഇനി സന്തോഷത്തിന്റെ നാളുകൾ; ജൂനിയേഴ്സിനെ വരവേൽക്കാൻ തയ്യാറായി താരങ്ങൾ
കാത്തിരിപ്പുകൾക്കൊടുവിൽ ദുൽഖർ ഫാൻസിന് സന്തോഷ വാർത്ത. യുവനടൻ ദുൽഖർ സൽമാൻ അച്ഛനാകുന്നു. ജൂനിയർ സ്റ്റാർ എത്തുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബത്തോട് അടുത്ത വൃത്തങ്ങൾ തന്നെയാണ് സൂചിപ്പിക്കുന്നത്.
നടനും ദുൽഖറിന്റെ ബന്ധുവുമായ മക്ബൂൽ സൽമാന്റെ വിവാഹചടങ്ങിൽ ഇരുവരും വന്നപ്പോഴാണ് വിവരം അടുത്ത സുഹൃത്തുക്കളും അറിയുന്നത്. ഡിസംബർ 2011ലാണ് ദുൽക്കറും അമാലും വിവാഹിതരാകുന്നത്. ദുൽഖർ അച്ഛനാകാൻ പോകുന്നുവെന്ന റിപ്പോർട്ടുകൾ വന്നപ്പോൾ തന്നെ മോളിവുഡിൽ നിന്നും മറ്റൊരു വാർത്തയും വരുന്നുണ്ട്.
യുവ താരങ്ങളായ നിവിൻ പോളിയും ആസിഫ് അലിയും രണ്ടാമത്തെ കണ്മണിയ്ക്കായി കാത്തിരിയ്ക്കുകയാണത്രേ. ഇരുവരുടെയും ഭാര്യമാർ ഗർഭിണിയാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ,