Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമയിലെത്തും മുന്‍പ് ദുല്‍ഖറിന്റെ വിവാഹം കഴിയണമെന്ന് മമ്മൂട്ടിക്ക് നിര്‍ബന്ധമുണ്ടായിരുന്നു; കാരണം ഇതാണ്

സിനിമയിലെത്തും മുന്‍പ് ദുല്‍ഖറിന്റെ വിവാഹം കഴിയണമെന്ന് മമ്മൂട്ടിക്ക് നിര്‍ബന്ധമുണ്ടായിരുന്നു; കാരണം ഇതാണ്
, വ്യാഴം, 3 ഫെബ്രുവരി 2022 (08:37 IST)
സിനിമയിലെത്തും മുന്‍പ് വിവാഹം കഴിച്ച നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. വിവാഹത്തിന്റെ കാര്യത്തില്‍ വാപ്പച്ചിയുടെ വഴി തന്നെയാണ് ദുല്‍ഖറും തിരഞ്ഞെടുത്തത്. സിനിമയിലെത്തും മുന്‍പാണ് മമ്മൂട്ടി സുല്‍ഫത്തിനെ വിവാഹം കഴിച്ചത്. അമാല്‍ സുഫിയയെ വിവാഹം കഴിക്കുമ്പോള്‍ ദുല്‍ഖര്‍ സല്‍മാന് പ്രായം 25 ആയിരുന്നു. അമാലിന് ദുല്‍ഖറിനേക്കാള്‍ അഞ്ച് വയസ് കുറവായിരുന്നു. 
 
സിനിമയില്‍ എത്തും മുന്‍പ് വിവാഹം കഴിക്കണമെന്ന് മമ്മൂട്ടിയാണ് ദുല്‍ഖറിനെ ഉപദേശിച്ചത്. നേരത്തെ വിവാഹം കഴിക്കുന്നത് ജീവിതത്തില്‍ കൂടുതല്‍ പക്വത കൈവരിക്കാന്‍ സഹായിക്കുമെന്നാണ് വാപ്പച്ചി അക്കാലത്ത് തന്നോട് പറഞ്ഞിരുന്നതെന്ന് ദുല്‍ഖര്‍ ഓര്‍ക്കുന്നു. കൂടുതല്‍ ഉത്തരവാദിത്തവും ലക്ഷ്യബോധവും ജീവിതത്തില്‍ ഉണ്ടാകാന്‍ വിവാഹം കഴിക്കുകയാണ് വേണ്ടതെന്ന് വാപ്പച്ചി ഇടയ്ക്കിടെ തന്നോട് പറഞ്ഞിരുന്നതായി ദുല്‍ഖര്‍ ഓര്‍ക്കുന്നു. ആദ്യമൊക്കെ വിവാഹത്തിനു ദുല്‍ഖര്‍ എതിരായിരുന്നു. കുറച്ചുകൂടെ കഴിഞ്ഞ് മതി വിവാഹമെന്നായിരുന്നു നിലപാട്. എന്നാല്‍, അമാലിനെ പരിചയപ്പെട്ടതോടെ ആ കഥയില്‍ ട്വിസ്റ്റ് സംഭവിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അപ്പുവിന്റെ അവസാന ചിത്രം, 'ജെയിംസ്' റിലീസിനെ തുടർന്ന് പുതിയ സിനിമകളുടെ റിലീസ് ഒരാഴ്‌ച്ചത്തേക്ക് മാറ്റി