ചുപ്പില്‍ കാണുന്നത് ദുല്‍ഖറിലെ താരത്തെ മാത്രമല്ല നടനേയും ! അഭിനയത്തിലൊരു ബോളിവുഡ് ടച്ച്

സൈക്കോപാത്തായ സീരിയല്‍ കില്ലറിലേക്ക് മുംബൈ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ അരവിന്ദിന്റെ നേതൃത്വത്തില്‍ പഴുതടച്ച അന്വേഷണമാണ് നടത്തുന്നത്

Webdunia
ശനി, 24 സെപ്‌റ്റംബര്‍ 2022 (11:09 IST)
ദുല്‍ഖര്‍ സല്‍മാന്‍ ! സമീപകാലത്ത് മലയാളത്തില്‍ നിന്ന് പാന്‍ ഇന്ത്യയില്‍ ഇത്രത്തോളം ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു പേരില്ല. മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം തന്റെ താരമൂല്യം പാന്‍ ഇന്ത്യന്‍ തലത്തില്‍ വിറ്റഴിക്കുകയാണ് ദുല്‍ഖര്‍. ഇപ്പോള്‍ ഇതാ ആര്‍.ബാല്‍ക്കി സംവിധാനം ചെയ്ത ചുപ്പിലൂടെ ബോളിവുഡില്‍ തന്റെ അപ്രമാദിത്തം അരക്കിട്ടുറപ്പിക്കുകയാണ് ദുല്‍ഖര്‍. 
 
സിനിമയെന്ന മായികലോകത്ത് ജീവിക്കുന്ന, അതിലൂടെ മാത്രം ചിന്തിക്കുന്ന സൈക്കോപാത്ത് കഥാപാത്രമായി ദുല്‍ഖര്‍ സല്‍മാന്‍ ഞെട്ടിക്കുന്ന പ്രകടനമാണ് നടത്തിയിരിക്കുന്നത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ദുല്‍ഖറിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് ! നിമിഷ നേരം കൊണ്ട് വികാരങ്ങള്‍ മാറിമറയുന്ന സൈക്കോപാത്തിനെ ദുല്‍ഖര്‍ തന്റെ കൈയില്‍ ഭദ്രമാക്കി. ഡാനി (സോളമന്‍ ഗോമസ്) എന്ന കഥാപാത്രമായി ദുല്‍ഖര്‍ ചുപ്പില്‍ നിറഞ്ഞാടിയിരിക്കുകയാണ്. താരമായി മാത്രമല്ല മികച്ചൊരു അഭിനേതാവ് എന്ന നിലയിലും ദുല്‍ഖര്‍ സ്വയം പുതുക്കിയിരിക്കുന്നു. ഉന്മാദിയാകുന്ന രംഗങ്ങളെല്ലാം കയ്യടക്കത്തോടെയും സ്വയം നിയന്ത്രിച്ചും ദുല്‍ഖര്‍ മികച്ചതാക്കി. ക്ലൈമാക്‌സില്‍ ദുല്‍ഖറിന്റെ ഒറ്റയാള്‍ പ്രകടനമാണ് സിനിമയെ ചുമലിലേറ്റുന്നത്. 
 
സൈക്കോപാത്തായ സീരിയല്‍ കില്ലറിലേക്ക് മുംബൈ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ അരവിന്ദിന്റെ നേതൃത്വത്തില്‍ പഴുതടച്ച അന്വേഷണമാണ് നടത്തുന്നത്. എന്നാല്‍ ആര്‍ക്കും പിടികൊടുക്കാതെ ഈ സീരിയല്‍ കില്ലര്‍ ഓരോ കൊലപാതകങ്ങളായി പൂര്‍ത്തിയാക്കുന്നു. ഒടുവില്‍ ഈ കില്ലറെ പൂട്ടാന്‍ ഇരയെ നല്‍കി കാത്തിരിക്കുകയാണ് അന്വേഷണസംഘം. അവിടെയും അന്വേഷണസംഘത്തിന്റെ കണക്കുകൂട്ടലുകളെ തെറ്റിക്കുന്നുണ്ട് കില്ലര്‍. ഒടുവില്‍ കില്ലറിന്റെ ഭൂതകാലത്തെ കുറിച്ച് അറിയുന്നിടത്ത് അയാള്‍ എങ്ങനെ ഇത്ര ക്രൂരനായി എന്ന് വ്യക്തമാക്കുന്നു. ഇതാണ് ചുപ്പ് എന്ന സിനിമയുടെ ഇതിവൃത്തം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

അടുത്ത ലേഖനം
Show comments