Webdunia - Bharat's app for daily news and videos

Install App

ദുല്‍ഖറിന്റെ പ്രണയകഥ അറിയാമോ? അമാല്‍ സൂഫിയ ജീവിതത്തിലേക്ക് എത്തിയത് ഇങ്ങനെ !

കെ ആര്‍ അനൂപ്
വ്യാഴം, 27 ജൂലൈ 2023 (15:04 IST)
ദുല്‍ഖറിന്റെ ജീവിതത്തിലേക്ക് അമാല്‍ സൂഫിയ എത്തിയത് ഇങ്ങനെയെന്ന് അറിയാമോ ?നടന്‍ ഇരുവരുടെയും പ്രണയകഥ തുറന്നു പറഞ്ഞു. 
 
അമാല്‍ സൂഫിയയും ദുല്‍ഖര്‍ സല്‍മാനും ഒരേ സ്‌കൂളിലാണ് പഠിച്ചത്. നടന്‍ 12-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമാല്‍ ഏഴാം ക്ലാസിലായിരുന്നു. എന്നാല്‍ ആ സമയത്ത് താന്‍ അവളെ പ്രണയിച്ചിട്ടില്ലെന്ന് ദുല്‍ഖര്‍ പറഞ്ഞു.
 
വര്‍ഷങ്ങള്‍ക്കുശേഷം ദുല്‍ഖറിന്റെ വീട്ടില്‍ അറേഞ്ച്ഡ് മാരേജിനുളള തയ്യാറെടുപ്പുകള്‍ തുടങ്ങി.അമാലിന്റെ പേരും അക്കൂട്ടത്തില്‍ വന്നു. എന്നാല്‍ അത്രയ്‌ക്കൊന്നും അടുപ്പമില്ലാത്ത ഒരാളെ സ്വീകരിക്കാനോ വേണ്ടെന്നു വയ്ക്കാനോ ആവാതെ നടന്റെ മനസ്സ് ആശയക്കുഴപ്പത്തിലായി. ആ സമയത്ത് യാദൃശ്ചികമായി ചെന്നൈയില്‍ വെച്ച് അമാലിനെ കാണാന്‍ ഇടയായി. പീന്നീട് പോകുന്ന സ്ഥലങ്ങളിലെല്ലാം പലപ്പോഴായി അമാലിനെ കണ്ടിരുന്നുവെന്ന് ദുല്‍ഖര്‍ തന്നെ പറഞ്ഞു. പിന്നെ ഇരുവരുടെയും
മാതാപിതാക്കളുടെയും അറിവോടെ,
  ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു.
 
2011 ഡിസംബര്‍ 22-നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍ക്കിടെക്റ്റ് ആണ്. വിവാഹശേഷമാണ് ദുല്‍ഖര്‍ സിനിമയിലെത്തിയത്.2017 മേയ് അഞ്ചിന് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. മറിയം അമീറ സല്‍മാന്‍ എന്നാണ് കുഞ്ഞിന്റേ പേര്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments