നിവിന്‍ പോളി- ഹനീഫ് അദേനി ചിത്രത്തിന് 'രാമചന്ദ്ര ബോസ് ആന്‍ഡ് കോ'എന്നാണ് പേര് നല്‍കിയിരിക്കുന്നത്.'NP42'എന്നറിയപ്പെട്ടിരുന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പങ്കുവെച്ചു.
ഓണത്തിന് തിയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്.'കിംഗ് ഓഫ് കൊത്ത'ക്ക് വെല്ലുവിളി ആയിരിക്കുമോ നിവിന്‍പോളി ചിത്രം എന്ന ചോദ്യത്തിന് തമാശ രൂപയാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ മറുപടി നല്‍കിയത് ഞങ്ങളുടെ പടത്തിന് അതൊരു വെല്ലുവിളി ആയിരിക്കുമെന്ന് ലിസ്റ്റിന്‍ പറഞ്ഞു.
തൊണ്ണൂറു ശതമാനത്തോളം ദുബായിലാണ് ചിത്രീകരിച്ചത്. ഓണത്തിന് റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. കോമഡി ക്ക് പ്രാധാന്യം നല്‍കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നതെന്നും നിര്‍മ്മാതാവ് വെളിപ്പെടുത്തി. നിവിന്‍ പോളിയുടെ തിരിച്ചുവരവാണോ ഈ സിനിമ എന്ന ചോദ്യത്തിന് അതിന് നിവിന്‍ പോളി എങ്ങും പോയിട്ടില്ലല്ലോ എന്നായിരുന്നു മറുപടി. നല്ലൊരു സിനിമയായിരിക്കുമെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ കൂട്ടിച്ചേര്‍ത്തു.