ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ തിരിച്ചെത്തുന്ന സംവിധായകന്‍ ആര്‍ ബാല്‍കിയുടെ ചിത്രം ഒരുങ്ങുകയാണ്. ഇപ്പോഴിതാ, ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കും ദുല്‍ഖറിന്റെ ഒരു ഫോട്ടോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഹൈദരാബാദിലെ ഗച്ചിബൗളിയില്‍ നടന്ന 'പ്രൊജക്റ്റ് കെ'യുടെ ഉദ്ഘാടന ചടങ്ങിനിടെ പകര്‍ത്തിയ ചിത്രമാണ് ഇത്.
സംവിധായകന്‍ രാഘവേന്ദ്ര റാവു, അമിതാഭ് ബച്ചന്‍, 'സലാര്‍' സംവിധായകന്‍ പ്രശാന്ത് നീല്‍, നാനി, പ്രഭാസ് എന്നിവര്‍ക്കൊപ്പമാണ് ദുല്‍ഖറിനെ കാണാനായത്.