നിൽപ്പിലും ഞങ്ങൾ ഒരുപോലെ; കുഞ്ഞ് മറിയത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ദുൽഖർ
						
		
						
				
മകൾക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് ദുൽഖറിപ്പോൾ.
			
		          
	  
	
		
										
								
																	ദുൽഖറിനെപ്പോലെ തന്നെ ആരാധകർക്ക് ഏറെ സ്നേഹമാണ് മകൾ മറിയത്തോടും. കുഞ്ഞു മറിയത്തിന്‍റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ദുൽഖർ സോഷ‍്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. മകൾക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് ദുൽഖറിപ്പോൾ.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	നിൽപ്പിൽ പോലും ഒരുപോലെ എന്ന ക്യാപ്ഷനോടെയാണ് ഭാര്യ അമാൽ സൂഫിയ എടുത്ത ചിത്രം ദുൽഖർ പങ്കുവച്ചിരിക്കുന്നത്. പാർക്കിൽ മകൾക്കൊപ്പം കളിക്കുന്നതിനിടെ പകർത്തിയ ചിത്രമാണിത്. ദുൽഖറിന്‍റെ ഫോട്ടൊകോപ്പിയെന്നാണ് ആരാധകർ മറിയത്തെ വിശേഷിപ്പിക്കുന്നത്.