ആർത്തിരമ്പിയ ആരാധകരോട് ദുൽഖറിന് ഒന്നേ ചോദിക്കാനുണ്ടായിരുന്നുള്ളു!
കിടിലൻ ചോദ്യം!! ആരാധകർ പോലും കരുതിക്കാണില്ല ദുൽഖർ ഇങ്ങനെ ചോദിക്കുമെന്ന്!
മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള യുവതാരം ആരാണെന്ന ചോദ്യത്തിന് ദുൽഖർ സൽമാൻ എന്നാകും പലരും മറുപടി പറയുക. ആർത്തിരമ്പുന്ന ആരാധകരോട് ദുൽഖർ സൽമാൻ ഒരു കാര്യം ചോദിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാവുന്നത്.
ലുലു ഫാഷന്‍ വീക്കില്‍ കേരളാ പ്രൈഡ് അവാര്‍ഡ് സ്വീകരിക്കാനെത്തിയപ്പോഴായിരുന്നു ആരാധകരെ തന്നെ ഞെട്ടിച്ചു കൊണ്ട് ദുൽഖർ ആ ചോദ്യം ചോദിച്ചത്. ആരാധകര്‍ക്ക് വേണ്ടി ദുല്‍ഖര്‍ സിഐഎയിലെ വാനം തെളതെളയ്ക്കണ് എന്ന പാട്ട് ഷോക്കിടയിൽ പാടി. 'നല്ല ബോറല്ലേ ശരിക്കും എന്റെ ശബ്ദം' എന്നായിരുന്നു പാടിയശേഷം താരപുത്രൻ ചോദിച്ചത്.
ചോദ്യം കഴിഞ്ഞതും ഞെട്ടിയത് ദുൽഖർ തന്നെയാണ്. അത്രയ്ക്ക് ആരവമായിരുന്നു ദുൽഖറിന്റെ ആ ചോദ്യത്തിന്. എന്റെ മോശം ആലാപനം എപ്പോഴും നിങ്ങള്‍ പ്രോത്സാഹിപ്പിക്കാറുണ്ട്. ഒരു പാട് ഇഷ്ടം നിങ്ങളോട് എനിക്കുണ്ട്. അതിന്റെ നൂറിരട്ടി തിരിച്ചുതരണമെന്നുണ്ടെന്നും താരം പറഞ്ഞു.