Select Your Language

Notifications

webdunia
webdunia
webdunia
webdunia

അൻവർ റഷീദിന്റെ ചിത്രത്തിൽ താരപുത്രന്മാർ ഒന്നിക്കുന്നു! ഭാഗ്യം വീണ്ടും ദുൽഖറിന്റെ രൂപത്തിൽ?

ദുൽഖറിനൊപ്പം ഷൈൻ നിഗം!

അൻവർ റഷീദിന്റെ ചിത്രത്തിൽ താരപുത്രന്മാർ ഒന്നിക്കുന്നു! ഭാഗ്യം വീണ്ടും ദുൽഖറിന്റെ രൂപത്തിൽ?
, ചൊവ്വ, 8 നവം‌ബര്‍ 2016 (15:17 IST)
താര പുത്രന്മാർ സിനിമയിലേക്ക് വരുന്നത് മലയാളത്തിൽ പുത്തരിയല്ല. പൃഥ്വിരാജ്, ഇന്ദ്രജിത്, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ എന്നിവരുടെ പട്ടികയിലേക്ക് മൂന്ന് താരപുത്രന്മാർ കൂടി എത്തു‌ന്നു. ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകൻ, സൈനുദ്ദീന്റെ മകൻ സിനിൽ സൈനുദ്ദീൻ, എബിയുടെ മകൻ ഷൈൻ നിഗം എന്നിവരാണ് അൻവർ റഷീദ് നിർമിക്കുന്ന പുതിയ ചിത്രത്തിലൂടെ കൂട്ടുകൂടുന്നത്. നടൻ സൗബിൻ സംവിധാനം ചെയ്യു‌ന്ന പറവയാണ് ചിത്രം.
 
സൗബിൻ സംവിധാനം ചെയ്യുന്ന പറവിൽ ദുൽഖർ സൽമാനും ഉണ്ടാകും. വാർത്ത സൗബിൻ സ്ഥിരീകരിക്കുകയും ചെയ്തു. അല്‍പം ദൈര്‍ഘ്യമുള്ള അതിഥി വേഷത്തെയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. 20 ദിവസത്തെ കാള്‍ഷീറ്റ് പറവയ്ക്ക് വേണ്ടി ദുല്‍ഖര്‍ നല്‍കി എന്നാണ് വിവരം. ആൻമരിയ കലിപ്പിലാണ് എന്ന ചിത്രത്തിൽ ദുൽഖർ അഥിതിയായി എത്തിയിരുന്നു.
 
ദുൽഖറിന്റെ അഥിതി വേഷം ആന്മരിയ കലിപ്പിലാണ് എന്ന ചിത്രത്തിന് ഭാഗ്യം ചെയ്തിരുന്നു. ഇതേ ഭാഗ്യം സൗബിന്റെ പറവയെയും തുണക്കുമെന്നാണ് സൂചന. ചിത്രത്തിന്റെ ഷൂട്ടിങ് മട്ടാഞ്ചേരിയില്‍ പുരോഗമിയ്ക്കുകയാണ്. 2017 ല്‍ ചിത്രം റിലീസ് ചെയ്യും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാഹുബലി 3, നായിക കാജൽ അഗർവാൾ?!...