മമ്മൂട്ടിക്കും ദുൽഖറിനും പിന്നാലെ കുഞ്ഞുമറിയവും!

മമ്മൂട്ടിക്കും ദുൽഖറിനും പിന്നാലെ കുഞ്ഞുമറിയവും!

Webdunia
ശനി, 12 ജനുവരി 2019 (14:54 IST)
മമ്മൂട്ടിയുടേയും ദുൽഖറിന്റേയും കാർ പ്രേമം വളരെ പ്രസിദ്ധമാണ്. ഇക്കാര്യം ദുൽഖറും മമ്മൂട്ടിയും നിരവധി അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുമുണ്ട്. ഇപ്പോൾ ദുൽഖറിന്റെ മകളും ഈ പാത പിന്തുടർന്ന് പോകുകയാണ്. കഴിഞ്ഞ ദിവസം ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു ഫോട്ടോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
 
കുഞ്ഞിക്കൈകള്‍ കൊണ്ട് പിന്നില്‍ നിന്നും ഗിയറിലേക്ക് എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന മറിയത്തിന്റെ ചിത്രമാണ് ദുല്‍ഖര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇതിന് മുമ്പും ദുൽഖർ പങ്കിട്ട ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. കുഞ്ഞിക്കാര്‍ ഓടിക്കുന്ന മറിയത്തിന്റെ ചിത്രം ദുൽഖർ പങ്കിട്ടപ്പോഴും ആരാധകർ അത് ഏറ്റെടുത്തിരുന്നു.
 
എന്നാൽ കുഞ്ഞുമറിയവും മമ്മൂട്ടിയുടേയും ദുൽഖറിന്റേയും പിന്നാലെ ആണോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. ഒരു വയസുകാരി മറിയത്തിനു ചുറ്റുമാണ് തങ്ങളുടെ കുടുംബാഗങ്ങളുടെ ജീവിതം എന്നും അവളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും തങ്ങള്‍ക്ക് സന്തോഷം മാത്രം തരുന്നു എന്നും മറിയത്തിന്റെ പിറന്നാള്‍ വേളയില്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Pinarayi Vijayan: നല്ല വസ്ത്രങ്ങളില്ല, കഴിക്കാന്‍ റൊട്ടി; കുട്ടിക്കാലം പങ്കുവെച്ച് പിണറായി വിജയന്‍

ജനഹൃദയങ്ങളിലുള്ള സ്ഥാനം പുരസ്‌കാരങ്ങളെക്കാള്‍ വലുത്; വി.എസ്.അച്യുതാനന്ദന്റെ പത്മവിഭൂഷണ്‍ സ്വീകരിക്കില്ല

കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തില്‍ ആന പാപ്പാനെ ചവിട്ടി കൊന്നു

തിരുവല്ലയിലെ അടച്ചിട്ട ധനകാര്യ വായ്പാ സ്ഥാപനത്തില്‍ ഇഡി റെയ്ഡ്; തന്ത്രിയുടെ നിക്ഷേപത്തെക്കുറിച്ചുള്ള സത്യാവസ്ഥ അറിയാന്‍ അന്വേഷണം

കാസര്‍കോട് അബദ്ധത്തില്‍ എലിവിഷം കഴിച്ച സ്ത്രീ മരിച്ചു

അടുത്ത ലേഖനം
Show comments